മമ്മൂട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത് രണ്ട് പേരെ; ഇവരാണ് അവര്‍

June 8, 2021

സിനിമകളില്‍ അഭിനയ വിസ്മയങ്ങളൊരുക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ചലച്ചിത്രതാരങ്ങളുടെ സോഷ്യല്‍മീഡിയ പ്രൊഫൈലുകള്‍ ഫോളോ ചെയ്യുന്നവരും ഏറയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഇരുപത്തിനാല് ലക്ഷത്തോളം ഫോളോവേഴ്‌സുണ്ട് ചലച്ചിത്രതാരം മമ്മൂട്ടിക്ക്. എന്നാല്‍ താരം ഫോളോ ചെയ്യുന്നതോ വെറും രണ്ട് പേരെ മാത്രം.

അതില്‍ ഒരാള്‍ മമ്മൂട്ടിയുടെ മകനും ചലച്ചിത്ര താരവുമായ ദുല്‍ഖര്‍ സല്‍മാന്‍ ആണ്. മറ്റൊരാള്‍ ആകട്ടെ അഞ്ച് സുന്ദരികള്‍ എന്ന സിനിമയിലെ കുള്ളന്റെ ഭാര്യ എന്ന കഥയിലെ കേന്ദ്ര കഥാപാത്രമായെത്തിയ ജിനു ആണ്.

Read more: അത്ഭുതമായി വേരിൽ ഒരുങ്ങിയ പാലം; ലിവിങ് റൂട്ട് ബ്രിഡ്ജിലൂടെ ദിവസേന സഞ്ചരിക്കുന്നത് ആയിരക്കണക്കിന് ആളുകൾ

അതേസമയം മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി ഏറ്റവും ഒടുവിലായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ദ് പ്രീസ്റ്റ് ആണ്. തിയേറ്ററുകള്‍ക്ക് പുറമെ ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടേയും ചിത്രം പ്രേക്ഷകരിലേക്കെത്തിയിരുന്നു. മമ്മൂട്ടി ഫാദര്‍ കാര്‍മന്‍ ബനഡിക്ട് എന്ന കഥാപാത്രമായാണ് ചിത്രത്തിലെത്തിയത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രത്തിന്റെ സംവിധായകന്‍.

Story highlights: Mammootty follows two actors in Instagram