മലയാള സിനിമയിലെ സുൽത്താൻ സ്റ്റാർ മാജിക് വേദിയിൽ എത്തിയപ്പോൾ; ചിരി നിമിഷം
പൊട്ടിച്ചിരിയുടെ സുന്ദരനിമിഷങ്ങൾ സമ്മാനിക്കുന്നതാണ് സ്റ്റാർ മാജിക് വേദി. ഓരോ തവണയും മലയാള സിനിമയിലെ ചലച്ചിത്രതാരങ്ങൾ ഉൾപ്പെടെയുള്ളവർസ്റ്റാർ മാജിക് വേദിയിൽ അതിഥികളായി എത്താറുണ്ട്. ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട മാമുക്കോയയാണ് സ്റ്റാർ മാജിക് വേദിയിൽ എത്തിയിരിക്കുന്നത്. സ്റ്റാർ മാജിക് വേദിയിലെ സുന്ദരമായ നിമിഷങ്ങൾക്കൊപ്പം മാമുക്കോയയുടെ തകർപ്പൻ കോമഡികൾ കൂടി ചേർന്നപ്പോൾ വേദി കൂടുതൽ മനോഹരമായി.
പ്രേക്ഷകര്‍ക്ക് ആസ്വാദനത്തിന്റെ വേറിട്ട ഭാവം സമ്മാനിയ്ക്കുന്ന പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാര്‍ മാജിക്. സ്റ്റാര്‍ മാജിക്കിലെ താരക്കൂട്ടങ്ങളുടെ കുസൃതികളും ചിരി നിറയ്ക്കുന്ന സുന്ദര നിമിഷങ്ങളും ഗെയിമുകളുടെ ആവേശവുമെല്ലാം വേദിയെ രസകരമാക്കാറുണ്ട്. ഇപ്പോഴിതാ വേദിയെ കൂടുതൽ സുന്ദരമാക്കുകയാണ് വേദിയിലെത്തിയ മാമുക്കോയ എന്ന നടന്റെ സാന്നിധ്യവും.
Read also:അന്ന് മുതൽ വേഷം നൈറ്റി, ഇത് യഹിയാക്കയുടെ പ്രതികാരത്തിന്റെ കഥ
ഹാസ്യകഥാപാത്രമായും ക്യാരക്ടർ റോളുകളുമുൾപ്പെടെ മലയാള സിനിമയിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രീതി നേടിയ താരമാണ് മാമുക്കോയ. കോഴിക്കോട് സ്വദേശിയായ മാമുക്കോയ നാടകവേദികളിലൂടെ മലയാള സിനിമയിൽ എത്തിയ താരമാണ്. ‘അന്യരുടെ ഭൂമി’ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ അരങ്ങേറ്റം കുറിയ്ക്കുന്നത്. ‘ദൂരെ ദൂരെ ഒരു കൂടു കൂട്ടാം’ എന്ന ചിത്രത്തിലെ അറബി മുൻഷിയുടെ വേഷത്തിലൂടെയാണ് മാമുക്കോയ ശ്രദ്ധിക്കപ്പെടുന്നത്. രാംജിറാവു സ്പീക്കിംഗ്, തലയണ മന്ത്രം, നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ്, പെരുമഴക്കാലം, സന്ദേശം തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചുകഴിഞ്ഞു.
Story highlights: Mamukkoya star magic entry