ഫ്ലാറ്റിൽ കുടുങ്ങിയ കുഞ്ഞുങ്ങളെ രക്ഷിച്ചത് ജീവൻ കൈയിൽപിടിച്ച്; അതിസാഹസീകതയെ അഭിനന്ദിച്ച് ലോകം

June 15, 2021

അപകട ഘട്ടങ്ങളിൽ മിക്കപ്പോഴും തുണയാകാറുള്ളത് പലരുടെയും ആത്മവിശ്വാസവും സമയോചിതമായ ഇടപെടുലുമാണ്. അത്തരത്തിലുള്ള അതിസാഹസീക രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്കെ സോഷ്യൽ ഇടങ്ങളിലും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ കാഴ്ചക്കാരെ മുഴുവൻ മുൾമുനയിൽ നിർത്തിയ രക്ഷാപ്രവർത്തനത്തിന്റെ വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. തീപിടുത്തമുണ്ടായ ഫ്ലാറ്റിനകത്ത് കുടുങ്ങിയ കുഞ്ഞുങ്ങളെ രക്ഷിക്കാനായി ശ്രമിക്കുന്ന മൂന്ന് പേരുടെ അതിസാഹസീക രക്ഷാപ്രവർത്തനമാണ് ദൃശ്യങ്ങളിൽ ഉള്ളത്.

കഴിഞ്ഞ ദിവസം റഷ്യയിലെ കൊസ്ട്രോമയിൽ ഫ്ലാറ്റിനകത്തുണ്ടായ തീപിടുത്തത്തിന്റേതാണ് ദൃശ്യങ്ങൾ. ഈ സമയത്ത് ഫ്ലാറ്റിൽ കുടുങ്ങിപ്പോയ കുട്ടികളെ മൂന്ന് യുവാക്കൾ ചേർന്ന് അതിസാഹസീകമായാണ് പുറത്തെത്തിച്ചത്. ഫ്ലാറ്റിന്റെ രണ്ടാം നിലയിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തിൽ ഫ്ലാറ്റിൽ കുടുങ്ങിപ്പോയ കുട്ടികളെ രക്ഷിക്കുന്നതിനായി വേറെ മാർഗങ്ങൾ ഒന്നും ഇല്ലാതെ വന്നതോടെ ഫ്ലാറ്റിന്റെ പിന്നിലെ ഡ്രൈനേജ് പൈപ്പിലൂടെ തൂങ്ങിക്കിടന്നാണ് യുവാക്കൾ മുകളിലേക്ക് എത്തിയത്.

Read also:‘വെറുതെയിരിക്കണ നേരം അമ്മേനേം അമ്മൂമ്മേനേമൊക്കെ സഹായിച്ചൂടേ?’; അച്ഛനെ കടമകൾ പഠിപ്പിച്ച് കുട്ടികുറുമ്പികൾ- വിഡിയോ

ഉടൻതന്നെ ഫ്ലാറ്റിന്റെ ജനാലയിലൂടെ കുട്ടികളെ പുറത്തേക്ക് എടുക്കുന്നതും വിഡിയോയിൽ കാണുന്നുണ്ട്. ഒരു കൈകൊണ്ട് കുട്ടിയേയും മറുകൈകൊണ്ട് പൈപ്പിലും പിടിച്ചുകൊണ്ടാണ് മൂവരും ചേർന്ന് കുട്ടികളെ പുറത്തെത്തിച്ചത്. താഴേക്ക് വീണാൽ ഗുരുതരമായ പരിക്ക് ഏൽക്കാൻ സാധ്യതയുണ്ടായിട്ടും അതിസാഹസീകമായി കുട്ടികളെ പുറത്തെത്തിച്ച യുവാക്കൾക്ക് നിറഞ്ഞ അഭിനന്ദനങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിക്കുന്നത്.

Story highlights;men rescue children from fire video goes viral