ഓര്‍മകളേ കൈവള ചാര്‍ത്തി…: എം ജി ശ്രീകുമാറിന്റെ സ്വരമാധുരിയില്‍ ഗംഭീരമായൊരു ഗാനവിരുന്ന്

June 10, 2021
MG Sreekumar singing Ormakale song in Flowers Top Singer

ഓര്‍മകളേ…
ഓര്‍മകളേ കൈവളചാര്‍ത്തി
വരൂ വിമൂകമീ വേദി
ഏതോ ശോകാന്ത രാഗം
ഏതോ ഗന്ധര്‍വന്‍ പാടുന്നുവോ… മലയാള സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയതാണ് ഈ പാട്ട്. ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 വേദിയില്‍ ഈ ഗാനം എം ജി ശ്രീകുമാര്‍ ആലപിച്ചപ്പോഴും പത്തരമാറ്റിന്റെ ഭംഗിയുണ്ട്. അത്രമേല്‍ സുന്ദരമാണ് അദ്ദേഹത്തിന്റെ ആലാപനം.

1979-ല്‍ പ്രേക്ഷകരിലേക്കെത്തിയ പ്രതീക്ഷ എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ചന്ദ്രഹാസന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഒ എന്‍ വി കുറുപ്പിന്റേതാണ് ഗാനത്തിലെ വരികള്‍. സലീല്‍ ചൗധരി സംഗീതം പകര്‍ന്നിരിക്കുന്നു. കെ ജെ യേശുദാസ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read more: അസമീസ് സഹോദരിമാര്‍ പാടി; കുട്ടനാടന്‍ പുഞ്ചയിലെ… ഒപ്പം മലയാളികളുടെ ഹിറ്റ് നാടന്‍പാട്ടുകളും: ഗംഭീരമെന്ന് സോഷ്യല്‍മീഡിയ

അതേസമയം ലോകമലയാളികള്‍ക്ക് പാട്ടുവിസ്മയങ്ങള്‍ സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍- 2. ആദ്യ സീസണിന് ശേഷം മികച്ച പ്രേക്ഷക സ്വീകാര്യത നേടി ടോപ് സിംഗര്‍ 2-ഉം. അതിഗംഭീരമായ ആലാപന മാധുര്യം കൊണ്ട് ഓരോ ദിവസവും അതിശയിപ്പിക്കുകയാണ് കുരുന്ന് ഗായകപ്രതിഭകള്‍.

Story highlights: MG Sreekumar singing Ormakale song in Flowers Top Singer