ശ്രീഹരിക്കൊപ്പം നാടൻപാട്ടുമായി മിയ; പാട്ടിനൊടുവിൽ സ്നേഹത്തോടെ ഒരു ചേർത്തുപിടിക്കലും- വിഡിയോ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ടോപ് സിംഗർ. പാട്ടിനൊപ്പം ഹൃദ്യമായ ഒട്ടേറെ മുഹൂർത്തങ്ങൾ ടോപ് സിംഗർ വേദി കാഴ്ചവയ്ക്കാറുണ്ട്. കുട്ടികളുടെ സംഗീത വാസനയ്ക്ക് ഉപരിയായി എല്ലാ കഴിവുകളും പ്രകടിപ്പിക്കാൻ ഒരു വേദിയാകുകയാണ് ടോപ് സിംഗർ. ടോപ് സിംഗർ റിയാലിറ്റി ഷോയിലെ കുസൃതി നിറഞ്ഞ കുഞ്ഞു പാട്ടുകാരും അല്പം മുതിർന്ന പക്വതയാർന്ന ഗായകരും ഇതിനോടകം മലയാളികളുടെ ഇഷ്ടം നേടിക്കഴിഞ്ഞു.
ഇപ്പോഴിതാ പാട്ടുവേദിയിലെ പാലക്കാടൻ മണിമുത്ത് ശ്രീഹരിയും, കുട്ടികുറുമ്പി മിയയും ചേർന്ന് ആലപിച്ച ഒരു ഗാനം വളരെയേറെ ശ്രദ്ധനേടുകയാണ്. നാടൻപാട്ടുകളിലൂടെയാണ് ശ്രീഹരി പാട്ടുവേദിയുടെ മണിമുത്തായി മാറിയത്. കലാഭവൻ മണിയുടെ ഗാനങ്ങളോട് വളരെയേറെ അടുപ്പം കാത്തുസൂക്ഷിക്കുന്ന ശ്രീഹരി വീണ്ടുമൊരു മണി ചേലുള്ള നാടൻപാട്ടുമായാണ് എത്തുന്നത്. ഒപ്പം മിയക്കുട്ടിയുമുണ്ട്.
Read More: മഹാമാരിയിൽ കരുത്ത് പകർന്ന മുൻനിര പോരാളികൾക്ക് സ്വർണ്ണ നാണയങ്ങൾ സമ്മാനിച്ച് വിജയ് ആരാധകർ
ഇരുവരും ചേർന്ന് അതിഗംഭീരമായ പ്രകടനമാണ് പാട്ടുവേദിയിൽ കാഴ്ചവെച്ചത്. ശ്രീഹരിക്കൊപ്പം തന്നെ മിയകുട്ടിയും മത്സരിച്ച് പാടിയപ്പോൾ ആവേശം ഉയർത്തിയ പ്രകടനമാണ് ടോപ് സിംഗർ വേദിയിൽ പിറന്നത്. ‘പാവാടപ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോൾ..’ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. പാട്ടിനൊപ്പം മിയാക്കുട്ടിയെ ശ്രീഹരി സ്നേഹത്തോടെ ചേർത്ത് നിർത്തുന്ന കാഴ്ചയാണ് പാട്ടിനേക്കാൾ മനോഹരം.
Story highlights- miah mehak and sreehari performance