‘കുട്ടൻ ഇട്ടാൽ അടിപൊളിയായിരിക്കും..’- മിയക്കുട്ടിയുടെ കമന്റിൽ ചിരിനിറഞ്ഞ് പാട്ടുവേദി

August 9, 2022

രസകരമായ നിമിഷങ്ങളും ആരോഗ്യകരമായ മത്സരവുമായി മുന്നേറുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2. ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ ശക്തമാകുന്ന വേളയിലും കുട്ടികളുമായുള്ള ഉല്ലാസകരമായ ബന്ധം നിലനിർത്താൻ വിധികർത്താക്കൾ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ, പാട്ടുവേദിയിൽ ചിരി നിറയ്ക്കുകയാണ് കുഞ്ഞു മിടുക്കി മിയ മെഹക്.

ഫോർട്ട് കൊച്ചിയിൽ നിന്നും പാട്ടുവേദിയിലെത്തി താരമായ മിയ മനോഹരമായ ഒരു ഗാനവുമായാണ് വേദിയിൽ എത്തിയത്. പാട്ടിനൊപ്പം നിഷ്കളങ്കതയും കുറുമ്പും കലർത്തിയ സംസാരമാണ് മിയയെ ജനപ്രിയയയ്ക്കിയത്.വേദിയിലെത്തുമ്പോൾ വേഷവിധാനങ്ങളിൽ വളരെയേറെ ശ്രദ്ധ ചെലുത്താറുണ്ട് ഈ മിടുക്കി. ഉമ്മച്ചി ഡിസൈൻ ചെയ്യുന്ന വേഷങ്ങളാണ് മിയ പാട്ടുവേദിയിൽ അണിയാറുള്ളത്.

Read Also: “യമുനേ നീ ഒഴുകൂ..;” ജാനകിയമ്മയുടെ വിസ്‌മയകരമായ ആലാപനത്തെ ഓർമ്മപ്പെടുത്തി പ്രിയ പാട്ടുകാരി ഹനൂന

ഇത്തവണ പാട്ടുമായി എത്തിയപ്പോൾ കയ്യിൽ ഒരു പ്രത്യേകതരം വളയുണ്ടായിരുന്നു. ജിമിക്കി കമ്മലുകൾ തൂങ്ങിയിട്ടുള്ള വള കണ്ട വിധികർത്താക്കൾ ഇത് ചെവിയിൽ ഇടാനുള്ളതല്ലേ എന്ന് ചോദിക്കുന്നു. അത് രണ്ടായി വീതിച്ച് ഓരോ ജോഡി മീനാക്ഷിക്കും അനുരാധയ്ക്കുമായി പങ്കുവയ്ക്കാം എന്ന് പറയുമ്പോൾ എം ജി ശ്രീകുമാർ തനിക്കും വേണമെന്ന് പറയുന്നു.

Read Also: കണ്ടമാത്രയിൽ സ്നേഹത്തോടെ ഓടിയെത്തി സ്‌നേഹംപ്രകടപ്പിച്ച് തെരുവുനായകൾ- ഹൃദ്യമായൊരു കാഴ്ച

ഒരെണ്ണം ഞാൻ മൂക്കിൽ ഇടാം, ഒരെണ്ണം കുട്ടനും( എം ജയചന്ദ്രൻ) ഇടട്ടെ എന്നും എം ജി ശ്രീകുമാർ പറയുന്നു. അപ്പോഴാണ് മിയക്കുട്ടിയുടെ കൗണ്ടർ മേളം ആരംഭിക്കുന്നത്. കുട്ടൻ ഇട്ടാൽ അടിപൊളിയായിരിക്കും..’ എന്നാണ് ഈ കുറുമ്പി പറയുന്നത്. വളരെ രസകരമാണ് ഈ ക്വാർട്ടർ ഫൈനൽ എപ്പിസോഡ്.

Story highlights- miah mehak and m jayachandran funny interaction