കണ്ടമാത്രയിൽ സ്നേഹത്തോടെ ഓടിയെത്തി സ്‌നേഹംപ്രകടപ്പിച്ച് തെരുവുനായകൾ- ഹൃദ്യമായൊരു കാഴ്ച

August 9, 2022

ചില സൗഹൃദങ്ങൾ നിർവചങ്ങൾക്കും അപ്പുറമാണ്. അത്തരം സൗഹൃദങ്ങൾക്ക് അതിരുകൾ ഉണ്ടാകില്ല. അവ രണ്ടു മനുഷ്യർക്കിടയിൽ മാത്രം ഉണ്ടാകുന്ന ഒന്നല്ല. അതിനുള്ള ഉത്തമ ഉദാഹരണങ്ങളാണ് വളർത്തുമൃഗങ്ങൾ. അവയുമായി നമുക്കുണ്ടാകുന്ന ആത്മബന്ധം വളരെ വലുതാണ്. ഒരു സൗഹൃദത്തിനും അപ്പുറം സ്വന്തമെന്നു പറയാൻ സാധിക്കുന്ന തരത്തിൽ അത്തരം ബന്ധങ്ങൾ നമുക്കിടയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ഇപ്പോഴിതാ, അത്തരത്തിലൊരു കാഴ്ച്ചയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

ഇൻസ്റ്റാഗ്രാമിൽ ഹർഷ് ഗോയങ്ക പങ്കുവെച്ച ഒരു വിഡിയോ അത്തരത്തിലൊരു ബന്ധമാണ് കാണിക്കുന്നത്. ഒരു സ്ത്രീയെ നിരവധി തെരുവ് നായ്ക്കൾ അഭിവാദ്യം ചെയ്യുന്നതും അവർ ആ നായ്ക്കളെയെല്ലാം കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം. ഒട്ടേറെ ആളുകളിലേക്ക് വിഡിയോ എത്തിക്കഴിഞ്ഞു.

ഇപ്പോൾ വൈറലായ വിഡിയോയിൽ, ആരാണെന്നു വ്യക്തമല്ലാത്ത സ്ത്രീയെ നിരവധി നായ്ക്കൾ വാലാട്ടിയെത്തി സ്നേഹം പ്രകടിപ്പിക്കുന്നു. എല്ലാ നായ്ക്കളും ആ സ്ത്രീയോട് അവരുടെ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുക്കുകയാണ്. ആ സ്ത്രീ ഈ നായ്ക്കളെ പരിപാലിക്കുകയും അവയ്ക്ക് ഭക്ഷണം നൽകുകയും ചെയ്യുന്നതായിരിക്കാം. അതായിരിക്കാം ഈ സ്നേഹപ്രകടനത്തിന്റെ പിന്നിൽ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Read Also: “ഡാൻസിൽ പ്രഭുദേവ പരാജയം സമ്മതിച്ച നിമിഷം..”; ജോണി വാക്കർ സിനിമയിലെ രസകരമായ അനുഭവം ഓർത്തെടുത്ത് പ്രേംകുമാർ

ഓഗസ്റ്റ് 7-ന് സൗഹൃദ ദിനത്തിനോട് അനുബന്ധിച്ചാണ് ഹർഷ് ഗോയങ്ക ഈ വിഡിയോ പങ്കിട്ടത്. എന്തായാലും സമൂഹമാധ്യമങ്ങളിൽ വിഡിയോ വളരെയധികം വൈറലായിക്കഴിഞ്ഞു. ഈ വിഡിയോ പങ്കിട്ടതിനും ആളുകൾ ഹർഷ് ഗോയങ്കയ്ക്ക് നന്ദി പറഞ്ഞു. ഇത്രയും നിരുപാധികമായ സ്നേഹത്താൽ അനുഗ്രഹിക്കപ്പെട്ട ഏറ്റവും ധനികയായ വ്യക്തിയാണ് അവർ എന്നാണ് പലരും കമന്റ്റ് ചെയ്തിരിക്കുന്നത്.

Story highlights- A woman got a warm greeting from several street dogs