ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ; കുട്ടികുറുമ്പുകൾക്കൊപ്പം പാട്ടുവേദിയെ ഭക്തിസാന്ദ്രമാക്കി മിയ

June 16, 2021
top singer

വാക്കുകൾക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ് സംഗീതം നൽകുന്ന ഫീൽ.. അതുകൊണ്ടുതന്നെയാണ് പാട്ടുവേദികൾ ആസ്വാദകർക്ക് പ്രിയമുള്ളതാകുന്നതും. ഇപ്പോഴിതാ മനോഹരമായൊരു ഭക്തിഗാനവുമായി പാട്ട് വേദിയുടെ മനം കവരുകയാണ് സിനിമാതാരം മിയയും ടോപ് സിംഗർ വേദിയിലെ ഗായകരായ ദേവനക്കുട്ടിയും റിതിക്കും.

ദൈവസ്നേഹത്തെ സ്തുതിച്ചുകൊണ്ട് കാവ്യഭംഗിയിൽ പിറവിയെടുത്ത ‘ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ..’ എന്ന മനോഹരമായ ഭക്തിഗാനവുമായാണ് മിയയും കുട്ടിപ്പാട്ടുകാരും സ്റ്റാർ നൈറ്റ് വേദിയുടെ മനം കവർന്നത്. ഗായകൻ കെ ജെ യേശുദാസിന്റെ ശബ്ദത്തിലൂടെ മലയാളികൾ കേട്ട ഈ ഗാനത്തിന് സംഗീതം നൽകിയത് ടോമിൻ ജെ തച്ചങ്കരിയാണ്.

Read also:‘എനിക്കൊരു ഫോണോ ടാബോ തരാമോ? പഴയതാണെങ്കിലും കുഴപ്പമില്ല’- ഹൃദയംതൊട്ടൊരു കുറിപ്പുമായി എറണാകുളം കളക്ടർ

കേൾക്കാൻ കൊതിക്കുന്ന പാട്ടുകളുമായി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്നതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗർ. ടോപ് സിംഗർ വേദിയിലെ കുട്ടിപ്പാട്ടുകാർക്കൊപ്പം ഡാൻസും പാട്ടും സ്കിറ്റുകളുമൊക്കെയായി നിരവധി അതിഥികളും എത്തുന്ന വേദിയാണ് ടോപ് സിംഗർ സ്റ്റാർ നൈറ്റ്. ആലാപന മാധുര്യം കൊണ്ട് പാട്ട് വേദിയെ വിസ്‍മയിപ്പിക്കുന്ന കൊച്ചു ഗായക പ്രതിഭകളാണ് ടോപ് സിംഗർ വേദിയിൽ മാറ്റുരയ്ക്കാൻ എത്തുന്നത്. പാട്ടിനൊപ്പം കൊച്ചുവാർത്തമാനങ്ങളും തമാശകളുമൊക്കെയായി അസുലഭ നിമിഷങ്ങളാണ് പാട്ട് വേദിയിലൂടെ കൊച്ചു പ്രതിഭകൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

Story highlights: Miya sings with top singers