അമ്മയുടെ മുടിയും മൂക്കുമുള്ളപ്പോൾ കളിപ്പാട്ടം ആർക്കുവേണം?- ലൂക്കയുടെ രസികൻ ചിത്രങ്ങളുമായി മിയ

June 17, 2022

മലയാളികളുടെ പ്രിയ നായികയാണ് മിയ. ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ മിയ വിവാഹ ശേഷവും സജീവമാണ്. മകൻ ലൂക്ക പിറന്നതോടെ ചെറിയ ഇടവേളയെടുത്ത മിയ ടെലിവിഷൻ പരിപാടികളിൽ സജീവമാണ്. അടുത്തിടെ ലൂക്കയ്ക്കായി മിയ പാടിയ ഒരു പാട്ട് വളരെയേറെ ശ്രദ്ധേയമായിരുന്നു. ‘വാതില്ക്കല് വെള്ളരിപ്രാവ്‌..’ എന്ന ഗാനമായിരുന്നു മിയ ആലപിച്ചത്. അമ്മയുടെ പാട്ടുകേട്ട് ആസ്വദിച്ചിരുന്ന കുഞ്ഞു ലൂക്കയുടെ വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു.

ഇപ്പോൾ ലൂക്ക അൽപംകൂടി കുറുമ്പനാണ്. മകന്റെ രസകരമായ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മിയ. അമ്മയ്ക്ക് മനോഹരമായ മുടിയും മൂക്കുമൊക്കെ ഉള്ളപ്പോൾ ആർക്കാണ് കളിപ്പാട്ടങ്ങൾ ആവശ്യം എന്നാണ് മിയ കുറിച്ചിരിക്കുന്നത്. മിയയുടെ മുടിയിലൊക്കെ പിടിച്ചു വലിക്കുന്ന ലൂക്കയുടെ ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്.

അടുത്തിടെ ലൂക്കയുടെ ഒന്നാം പിറന്നാൾ മിയയും ഭർത്താവ് അശ്വിനും ആഘോഷമാക്കിയിരുന്നു. കുഞ്ഞിനായി ഇരുവരും ചേർന്ന് ഒരു മ്യൂസിക്കൽ വിഡിയോയും പുറത്തിറക്കിയിരുന്നു. മനോഹരമായ ഈ വിഡിയോ ആരാധകർ ഏറ്റെടുത്തു. 2020 സെപ്റ്റംബറിലായിരുന്നു മിയയുടെ വിവാഹം. ബിസിനസ്സുകാരനാണ് ഭര്‍ത്താവ് അശ്വിന്‍ ഫിലിപ്പ്.

Read Also: മിനുക്കി പണിത സ്റ്റാർ മാജിക്കിന്റെ പുത്തൻതിളക്കവുമായി ‘സ്റ്റാർ കോമഡി മാജിക്’ നാളെ മുതൽ…

കോട്ടയം ജില്ലയിലെ പാലാ സ്വദേശിനിയായ മിയ ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. പരസ്യ രംഗത്ത് നിന്നും സീരിയൽ രംഗത്തേക്കെത്തിയതാണ് മിയ ജോർജ്. അൽഫോൻസാമ്മ എന്ന സീരിയലിലെ മാതാവിന്റെ വേഷത്തിലൂടെയാണ് മിയ ശ്രദ്ധേയയായത്. ഒരു സ്മാൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവയ്ക്കുന്നത്. ഡ്രൈവിങ് ലൈസൻസാണ് മിയ അഭിനയിച്ച് തിയേറ്ററിലെത്തിയ അവസാന ചിത്രം.

Story highlights- miya shares luca’s funny photos