ഭൂമിയില്‍ നിന്നും 410 കിലോമീറ്റര്‍ ഉയരെ, നാസ പങ്കുവെച്ച ഈ വിഡിയോയിലുണ്ട് ഒരു മനുഷ്യന്‍; ഒറ്റനോട്ടത്തില്‍ കണ്ടെത്താമോ…

June 26, 2021
NASA shares a video from 255 miles above Earth

മനുഷ്യന്റെ ചിന്തകള്‍ക്കും വിവരണങ്ങള്‍ക്കുമെല്ലാം അതീതമാണ് പ്രപഞ്ചം എന്ന വിസ്മയം. അതുകൊണ്ടുതന്നെ പ്രപഞ്ചത്തിലെ പലതും നമ്മെ അതിശയിപ്പിക്കാറുമുണ്ട്. മുഷ്യന്റെ കണ്ണുകളുടെ പരിധിക്കും അപ്പുറത്തുള്ള പല കാഴ്ചകളും ശാസ്ത്ര ലോകത്ത് പ്രത്യക്ഷപ്പെടാറുണ്ട്. കാഴ്ചക്കാരില്‍ അതിശയവും കൗതുകവും നിറയ്ക്കാറുമുണ്ട് ഇത്തരം ദൃശ്യങ്ങള്‍.

ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു കാഴ്ചയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ട്വിറ്ററില്‍ പങ്കുവെച്ചതാണ് ഈ ദൃശ്യങ്ങള്‍. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നുള്ള കാഴ്ച വേറിട്ട അനുഭവമാണ്. ആദ്യ നോട്ടത്തില്‍ കുറച്ച് യന്ത്രങ്ങളുടേതാണ് ഈ വിഡിയോ എന്ന് തോന്നും. എന്നാല്‍ ഒരു ബഹിരാകാശ ശാസ്ത്രജ്ഞനുമുണ്ട് വിഡിയോയില്‍.

Read more: കോടതി കയറിയ കോഴി; ഇതൊരു അപൂര്‍വ സംഭവം, രസകരവും: വിഡിയോ

സൂക്ഷിച്ചു നോക്കിയാല്‍ അദ്ദേഹത്തിന്റെ കാലുകള്‍ വ്യക്തമാകും. ഭൂമിയില്‍ നിന്നും 255 മൈല്‍ അഥവാ 410 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ളതാണ് ഈ കാഴ്ച. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ പവര്‍ സപ്ലേ അപ്‌ഗ്രേഡ് ചെയ്യുകയാണ് ശാസ്ത്രജ്ഞന്‍.

Story highlights: NASA shares a video from 255 miles above Earth