പെണ്‍കുട്ടികള്‍ക്ക് പ്രചോദനം നല്കുന്ന കഥാനായിക, പ്രേക്ഷകരുടെ ‘പ്രിയങ്കരി’യായി മാറിയ ഡെയ്സി
ഡെയ്സി എന്നത് ഇന്ന് വെറുമൊരു പേരല്ല. വലിയൊരു പോരാട്ടത്തിന്റെ ജീവിതകഥ കൂടി പറയാനുണ്ട് ഡെയ്സിക്ക്. വഴിയിലെങ്ങും കാലിടറാതെ ജീവിത വെല്ലുവിളികളോടുള്ള പോരാട്ടം തുടരുകയാണ് ഡെയ്സി. ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന പ്രിയങ്കരി എന്ന പരമ്പരയിലൂടെ ഡെയ്സി എന്ന കഥാപാത്രം പ്രേക്ഷകരുടെ സ്വീകരണ മുറികളില്‍ ഇരിപ്പുറപ്പിച്ചിരിക്കുന്നു.
എല്ലാ ദിവസവും രാത്രി 7 മണിക്കാണ് ഫ്ളവേവ്സ് ടിവിയില്‍ പ്രിയങ്കരിയുടെ സംപ്രേക്ഷണം. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പ്രിയങ്കരി ഓരോ ദിവസവും മനോഹരമായ ഒരു ചലച്ചിത്രനാഭവമാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഡെയ്സി എന്ന കഥാപാത്രമായെത്തുന്ന ചലച്ചിത്രതാരം ഷ്ഫനയുടെ അഭിനയമികവും പ്രശംസനീയമാണ്.
Read more: കോടതി കയറിയ കോഴി; ഇതൊരു അപൂര്‍വ സംഭവം, രസകരവും: വിഡിയോ
സംഭവബഹുലമായ കഥാമുഹൂര്‍ത്തങ്ങളാണ് ഓരോ ദിവസവും പ്രിയങ്കരിയില്‍ അരങ്ങേറുന്നത്. ത്രികോണ പ്രണയമാണ് പ്രിയങ്കരിയുടെ കഥാതന്തു. നമുക്ക് ചുറ്റം നടമാടുന്ന പല ജീവിത യാഥാര്‍ത്ഥ്യങ്ങളുടെയും പ്രതിഫലനം കൂടിയാണ് പ്രിയങ്കരി എന്ന പരമ്പര.
Story highlights: Priyankari in Flowers TV new serial