ഈ കഥാ’പാത്രം’ എന്നേക്കാള്‍ മൂത്തതാണ്; പുതിയ അധ്യയന വര്‍ഷത്തില്‍ വേറിട്ട കുറിപ്പുമായി രമേഷ് പിഷാരടി

June 1, 2021
Ramesh Pisharody shares old memory of his school life

പുതിയ ഒരു അധ്യയന വര്‍ഷത്തിന് ആരംഭം കുറിച്ചിരിക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരിയുടെ പശ്ചാത്തലം നില്‍ക്കുന്ന സാഹചര്യത്തില്‍ ഓണ്‍ലൈനായാണ് ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. വെര്‍ച്വല്‍ ആയിട്ടായിരുന്നു പ്രവേശനോത്സവവും.

നിരവധിപ്പേരാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകര്‍ക്കും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ രമേഷ് പിഷാരടി പങ്കുവെച്ച ആശംസയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. പഴയൊരു ചോറ്റുപാത്രത്തിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമേഷ് പിഷാരടിയുടെ ആശംസാ കുറിപ്പ്.

Read more: ദേ ഇവിടെയുണ്ട് ട്വന്റിഫോറിനെ ട്രോളിയ ആ ട്രോളന്‍ പൂച്ച: വൈറല്‍ ട്രോള്‍ ഉണ്ടായ കഥ

‘എന്റെ ആദ്യത്തെ ചോറ് പാത്രം (എനിക്ക് മുന്‍പ് എന്റെ സഹോദരങ്ങളും ഉപയോഗിച്ചതാണ് അത് കൊണ്ട് ഈ കഥാ’പാത്രം’ എന്നെക്കാള്‍ മൂത്തതാണ്). കാലത്തിന്റെ പാഠപുസ്തകത്തിലെ ഏറ്റവും പ്രയാസമേറിയ അധ്യായങ്ങളിലൂടെ നമ്മള്‍ പഠിച്ചും പഠിക്കാതെയും പോകുമ്പോള്‍… ഇന്ന് ഒരുപാട് കുരുന്നുകള്‍ ഒന്നാം തരത്തിലേക്ക് കടക്കുന്നു. കുട്ടികള്‍ക്ക് ഇതും പുതിയ അനുഭവം തന്നെ ആണ്. ശീലം മാറിയത് അധ്യാപകര്‍ക്കാണ് അവരുടെ അധ്വാനം അംഗീകരിക്കപ്പെടേണ്ടതും. എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നന്മകള്‍ നേരുന്നു.’ എന്നാണ് താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പ്.

സിനിമയിലെ അഭിനയത്തിനൊപ്പെതന്നെ രമേഷ് പിഷാരടി സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന പോസ്റ്ററുകളും മിക്കപ്പോഴും ശ്രദ്ധ നേടാറുണ്ട്. രസകരങ്ങളായ ക്യാപ്ഷനുകളാണ് അദ്ദേഹത്തിന്റെ പോസ്റ്റുകളുടെ പ്രധാന ആകര്‍ഷണം.

Story highlights: Ramesh Pisharody shares old memory of his school life