മെയ് മുതൽ നവംബർ മാസംവരെ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന റിയോ ടിന്റോ നദി…

June 25, 2021

അത്ഭുതങ്ങളുടെ കലവറയാണ് പ്രകൃതി…പ്രകൃതി ഒരുക്കാറുള്ള പല അത്ഭുതകഴ്ചകളുടെയും പിന്നിലെ കാരണങ്ങൾ ഇന്നും മനുഷ്യന് അവ്യക്തമാണ്. ഇത്തരത്തിൽ കാഴ്ചക്കാരെ അമ്പരപ്പിച്ചുകൊണ്ട് പ്രകൃതി കാത്തുവെച്ച ഒന്നാണ് സ്‌പെയിനിലെ റിയോ ടിന്റോ നദി. ഒരു നദിയ്ക്ക് എന്തായിരിക്കാം ഇത്ര പ്രത്യേകത എന്ന് ചിന്തിക്കുന്നവരും ഇപ്പോൾ ഉണ്ടാകും… എങ്കിലിതാ കാഴ്ചയിലും വെള്ളത്തിന്റെ ഗുണത്തിലും വരെ നിരവധി പ്രത്യേകതകൾ ഉള്ള ഒന്നാണ് റിയോ ടിന്റോ നദി.

സാധാരണ നദികളിൽ കാണുന്നതിൽനിന്നും തികച്ചും വ്യത്യസ്തമായി ചുവപ്പും ഓറഞ്ചും നിറത്തിലുള്ള നദിയാണ് റിയോ ടിന്റോ, ഒറ്റനോട്ടത്തിൽ ഈ നദി കണ്ടാൽ വെള്ളത്തിൽ രക്തം വീണ് ചുവന്നതാണെന്നേ തോന്നുകയുള്ളൂ. എന്നാൽ പേര് പോലെത്തന്നെ ‘കടും ചുവപ്പ്’ നിറത്തിലാണ് ഈ നദി. ഏകദേശം 100 കിലോമീറ്റർ നീളമുള്ള നദിയുടെ പകുതിയോളം ഭാഗങ്ങളും ഇത്തരത്തിൽ ചുവപ്പ് കലർന്ന നിറത്തിലാണ്.

Read also:ആയിരത്തോളം പേർക്ക് ജോലി നൽകാൻ ഒരുങ്ങി വാട്ടർമാൻ മുരളി; മദ്യപാനത്തിൽ നിന്നും മുക്തി നേടിയവർക്ക് മുൻഗണന

നദിയുടെ ചുവപ്പ് നിറത്തിന് കാരണം നദിയിലെ ഉയർന്ന അളവിലുള്ള അമ്ലാംശമാണ് എന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. കാണാൻ ഭംഗിയുണ്ടെങ്കിലും ഈ വെള്ളം ആരും നിത്യോപയോഗത്തിനായി എടുക്കാറില്ല. ഈ വെള്ളത്തിൽ കുളിക്കാനും ആളുകൾ ഇറങ്ങാറില്ല.

മനോഹരമായ പ്രകൃതിദൃശ്യങ്ങളാൽ ചുറ്റപ്പെട്ടതാണ് ടിന്റോ നദി. നദിയ്ക്ക് ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങളാണ്, ഈ മനോഹരമായ നദി കാണാനായി നിരവധിപ്പേർ ഇവിടെ എത്താറുണ്ട്. മെയ്, ജൂൺ, ഏപ്രിൽ, സെപ്‌തംബർ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് വിനോദസഞ്ചാരികൾ കൂടുതലും ഇവിടേക്ക് എത്തുന്നത്. ഈ സമയത്താണ് പച്ചച്ചപ്പ് നിറഞ്ഞ മരങ്ങൾക്കിടയിലൂടെ ഒഴുകുന്ന ചുപ്പി നദി ഏറ്റവും മനോഹരയായി കാണപ്പെടുന്നത്.

Story highlights: Rio Tinto-  most beautiful place to visit