കടുവയെ പിടിക്കാൻ വിദ്യ ബാലൻ; ‘ഷേർണി’ ട്രെയ്‌ലർ

June 2, 2021

വിദ്യ ബാലൻ നായികയാകുന്ന പുതിയ ചിത്രമാണ് ‘ഷേർണി’. ചിത്രത്തിൽ ഫോറസ്റ്റ് ഓഫീസറുടെ വേഷത്തിലാണ് വിദ്യ എത്തുന്നത്. ശകുന്തള ദേവിക്ക് ശേഷം വിദ്യ ബാലൻ അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ്. ന്യൂട്ടൻ എന്ന ചിത്രത്തിന് ശേഷം അമിത് മസുർകർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷേർണി.

സിനിമയുടെ ടീസറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം മാർച്ചിൽ തുടങ്ങാനിരുന്ന ചിത്രമാണ് ഷേർണി. ലോക്ക് ഡൗൺ പ്രതിസന്ധിയെ തുടർന്ന് ചിത്രീകരണം മാറ്റിവയ്ക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പൂർണമായും കാട്ടിലായിരുന്നതുകൊണ്ട് പ്രതിസന്ധി കാര്യമായി ബാധിച്ചില്ല. ജൂൺ പതിനെട്ടിനാണ് ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുന്നത്.

അതേസമയം, വിദ്യ ബാലൻ നായികയായി തിയേറ്ററിൽ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം മിഷൻ മംഗൾ ആണ്. അക്ഷയ് കുമാർ, തപ്‌സി പന്നു, സോനാക്ഷി സിൻഹ, നിത്യ മേനോൻ എന്നിവർക്കൊപ്പമാണ് വിദ്യ മിഷൻ മംഗളിൽ വേഷമിട്ടത്.

Read More: ഫോർട്ട് കൊച്ചി മമ്മൂഞ്ഞ് ഹിറ്റായി; പക്ഷേ, ഈ ഫാത്തിമ ആരാണെന്ന് മാത്രം മിയക്കുട്ടിയോട് ചോദിക്കരുത്- രസികൻ വിഡിയോ

ഇന്ത്യയിലെ ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെടുന്ന ശകുന്തള ദേവിയുടെ ജീവിതം പങ്കുവെച്ച ചിത്രം ഓൺലൈൻ റിലീസിനാണ് എത്തിയത്. ശകുന്തള ദേവിയുടെ രൂപ ഭാവങ്ങളെല്ലാം വിദ്യ ബാലൻ അതേപടി പകർത്തിയിരുന്നു. ‘അമ്മ- മകൾ ബന്ധത്തിലൂടെയാണ് സിനിമ ആവിഷ്കരിച്ചിരിക്കുന്നത്. മലയാളിയായ അനു മേനോനാണ് സംവിധാനം ചെയ്തത്.

Story highlights- sherni official trailer