ബോളിവുഡ് ചിത്രത്തിൽ നായകനായി ക്രിക്കറ്റ് താരം ശ്രീശാന്ത്; എത്തുന്നത് സി ബി ഐ ഉദ്യോഗസ്ഥനായി

June 12, 2021

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത് കളിക്കളത്തിലേക്ക് മടങ്ങുകയാണ്.ക്രിക്കറ്റിൽ നിന്നും മാറിനിന്ന സമയത്ത് നൃത്തവും, അഭിനയവുമായിരുന്നു ശ്രീശാന്തിന്റെ തട്ടകം. വീണ്ടും ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അഭിനയത്തെ ശ്രീശാന്ത് മാറ്റിനിർത്തുന്നില്ല. നായകനായി ബോളിവുഡ് ചിത്രത്തിൽ വേഷമിടുകയാണ് താരം.

പട്ട എന്നാണ് ചിത്രത്തിന്റെ പേര്. ആർ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്. സുരേഷ് പീറ്റേഴ്സാണ് സംഗീതമൊരുക്കുന്നത്. ഡാൻസ് മാസ്റ്റർ ശ്രീധർ ആണ് കൊറിയോഗ്രാഫർ. പ്രകാശ് കുട്ടിയാണ്ഛായാഗ്രഹണം.ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മാറിയാൽ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തും.

Read More: അണിയറയിൽ കല്യാണി പ്രിയദർശൻ, വരുമാനം കൊവിഡ് പ്രതിരോധത്തിന്; അനി ഐ വി ശശിയുടെ ഹ്രസ്വചിത്രം ‘മായ’ ശ്രദ്ധേയമാകുന്നു

 ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് 2019ലാണ് നീക്കിയത്. 2013 മുതല്‍ 2019 വരെ ആറ് വര്‍ഷത്തേക്കായിരുന്നു ശ്രീശാന്തിന് ബിസിസിഐ വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഐപിഎല്‍ ക്രിക്കറ്റില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കളിക്കുമ്പോള്‍ റണ്‍സ് വിട്ടുകൊടുക്കുന്നതിനായ് പത്ത് ലക്ഷം രൂപ കൈപ്പറ്റി എന്നായിരുന്നു ശ്രീന്തിനെതിരെ ബിസിസിഐയുടെ ആരോപണം. ഇതേ തുടര്‍ന്നാണ് താരത്തിന് ആറ് വര്‍ഷത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. 

Story highlights- Sreesanth to play a CBI officer in a Bollywood film