ചേച്ചിയുടെ പാട്ടിനിടെ വേദിയിലേക്ക് ഓടിയെത്തിയ അനിയത്തിക്കുട്ടി- ടോപ് സിംഗർ വേദിയിൽ പിറന്ന സ്നേഹനിമിഷം

June 1, 2021

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സംഗീത റിയാലിറ്റി ഷോയാണ് ടോപ് സിംഗർ. സമൂഹമാധ്യമങ്ങളിലും ടോപ് സിംഗർ എപ്പിസോഡുകൾ ശ്രദ്ധേയമാകാറുണ്ട്. പാട്ടുവേദിയിലെ മത്സരാർത്ഥികൾക്കൊപ്പം അവരുടെ കുടുംബാംഗങ്ങൾക്കും വളരെയേറെ സ്വീകാര്യതയും പ്രാധാന്യവും വേദി നൽകാറുണ്ട്. അതുകൊണ്ടുതന്ന മനോഹരമായ ഒട്ടേറെ നിമിഷങ്ങൾ ഇങ്ങനെ ടോപ് സിംഗർ വേദിയിൽ പിറക്കാറുണ്ട്. ഇപ്പോഴിതാ, വളരെ ഹൃദ്യമായൊരു നിമിഷം ശ്രദ്ധേയമാകുകയാണ്.

തിരുവനന്തപുരം സ്വദേശിനിയായ ടോപ് സിംഗർ മത്സരാർത്ഥിയാണ് ശ്രീനന്ദ. ‘പമ്പാനദിയില് പൊന്നിനുപോകും പവിഴവലക്കാരി..’ എന്ന ഗാനവുമായാണ് ശ്രീനന്ദ എത്തിയത്. മനോഹരമായി പാടി അവസാനിപ്പിക്കാൻ സമയത്താണ് അപ്രതീക്ഷിതമായി പാട്ടുവേദിയിലേക്ക് ഒരാൾ ഓടിയെത്തിയത്. മറ്റാരുമല്ല, ശ്രീനന്ദയുടെ അനിയത്തിക്കുട്ടി മിതുവാണ്‌ ചേച്ചിയുടെ പാട്ടുകേട്ട് ഓടിയെത്തിയത്.

Read More: ശ്രീഹരിക്കൊപ്പം നാടൻപാട്ടുമായി മിയ; പാട്ടിനൊടുവിൽ സ്നേഹത്തോടെ ഒരു ചേർത്തുപിടിക്കലും- വിഡിയോ

സ്റ്റേജിനു പുറത്തായുള്ള സ്റ്റുഡിയോയിലാണ് കുടുംബാംഗങ്ങൾ മത്സരാർത്ഥികളുടെ പ്രകടനം കണ്ടുനിൽക്കുന്നത്. സ്‌ക്രീനിലാണ് ഇവർക്ക് കാണാൻ സാധിക്കുക. അങ്ങനെ അമ്മയ്‌ക്കൊപ്പം നിന്ന് ചേച്ചിയുടെ പ്രകടനം കാണുകയായിരുന്നു മിതുവും. പാട്ടവസാനിക്കാറായപ്പോൾ വേദിയിലേക്ക് ഇങ്ങനെ ഓടിയെത്തുകയായിരുന്നു ഈ കുഞ്ഞനിയത്തി. മിതുവിന്റെ അപ്രതീക്ഷിത വരവ് ശ്രീനന്ദയെ ഒന്ന് അമ്പരപ്പിച്ചെങ്കിലും പിന്നീട് സഹോദരിയെ എല്ലാവർക്കും പരിചയപ്പെടുത്തുകയും അവർക്കെല്ലാം മിതുവിന്റെ കുറുമ്പുകൾ പങ്കുവയ്ക്കുകയും ചെയ്തു ശ്രീനന്ദ.

Story highlights- top singer contestant sreenanda and sister cute moment