‘കുട്ടി പട്ടാസ്’ ഗാനത്തിന് തകർപ്പൻ ചുവടുകളുമായി മേഘ്ന- വിഡിയോ
ടോപ് സിംഗർ സീസൺ 2വിലെ കുഞ്ഞു ഗായകരെല്ലാം പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ്. പാട്ടുകളും വിശേഷങ്ങളുമായി എല്ലാവരും സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഓഡിഷനിൽ പങ്കെടുക്കാൻ എത്തിയപ്പോൾ മുതൽ തന്നെ ശ്രദ്ധേയയായതാണ് മേഘ്ന എന്ന കുട്ടിപ്പാട്ടുകാരി.
പാട്ടിനൊപ്പം നൃത്തത്തിലും മേഘ്ന കഴിവുതെളിയിച്ചിരുന്നു. ഇപ്പോഴിതാ, ഇൻസ്റ്റാഗ്രാമിൽ ഒരു നൃത്ത വിഡിയോ പങ്കുവെച്ചിരിക്കുകയാണ് മേഘ്ന. കുട്ടി പാട്ടാസ് എന്ന ഹിറ്റ് മ്യൂസിക് വീഡിയോ ഗാനത്തിനാണ് മേഘ്ന ചുവടുവയ്ക്കുന്നത്. അശ്വിനും റീബ മോണിക്കയുമാണ് ഈ മ്യൂസിക് വിഡിയോയിൽ അഭിനയിച്ചിരിക്കുന്നത്. അവരുടെ ചുവടുകൾ പകർത്തുകയാണ് മേഘ്ന.
Read More: ഡെയ്സിയുടെ മനസുമാറ്റാനുള്ള ശ്രമങ്ങളുമായി റോയിയുടെ കുടുംബം; സംഘർഷഭരിതമായി ‘പ്രിയങ്കരി’
മലയാളികളുടെ മനസ്സിൽ കുറുമ്പും കുസൃതിയുംകൊണ്ട് ഇടംനേടിയ കുഞ്ഞു പാട്ടുകാരിയാണ് മേഘ്ന. തുടക്കം മുതൽ തന്നെ പെട്ടെന്നുള്ള മേഘ്നയുടെ മറുപടികൾ വളരെയധികം ശ്രദ്ധേയമായിരുന്നു. എല്ലാ കുഞ്ഞുപാട്ടുകാരെയും മത്സരം ആരംഭിച്ചതിനു ശേഷമാണ് പ്രേക്ഷകർ അടുത്തറിഞ്ഞതെങ്കിലും മേഘ്നയുടെ കാര്യം വ്യത്യസ്തമാണ്. ഫൈനൽ ഓഡിഷനിൽ തന്നെ മേഘ്ന പാട്ടിനൊപ്പം സംസാര ശൈലിയിലൂടെ മനസ് കീഴടക്കി.
Story highlights- top singer fame mekhna kutty pattas dance