ഒടിടി പ്ലാറ്റ്‌ഫോമുകളിൽ നിറഞ്ഞാടിയ ഇന്ത്യൻ ചിത്രങ്ങൾ; ലിസ്റ്റിൽ ഇടംനേടി ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ദൃശ്യവും…

June 12, 2021

ലോക്ക്ഡൗണിൽ നിശ്ചലമായ ഇന്ത്യൻ സിനിമ മേഖലയിൽ ആശ്വാസം പകർന്നുകൊണ്ടാണ് പല ഒടിടി പ്ലാറ്റ്‌ഫോമുകളും വന്നത്. തിയേറ്ററിൽ എത്താതിരുന്ന പല ചിത്രങ്ങളും ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് സിനിമാപ്രേമികൾ കണ്ടത്. ഇപ്പോഴിതാ ലോകസിനിമകളുടെയും മറ്റും ഓൺലൈൻ ഡാറ്റ ബേസ് ആയ ഐഎംഡിബി ഈ വർഷത്തെ ഏറ്റവും കൂടുതൽ ജനപ്രീതിനേടിയ ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്.

വിവിധ ഭാഷകളിൽ നിന്നുമായി ഏഴോളം സിനിമകളും മൂന്ന് വെബ് സീരീസുകളുമാണ് പട്ടികയിൽ ഇടംനേടിയത്. മലയാളത്തിൽ നിന്നും രണ്ട് ചിത്രങ്ങളും ഈ ലിസ്റ്റിൽ ഇടം പിടിച്ചു. മോഹൻലാൽ നായകനായ ജീത്തു ജോസഫ് ചിത്രം ദൃശ്യവും ജിയോ ബേബി സംവിധാനം ചെയ്‌ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണുമാണ് പട്ടികയിൽ ഇടംനേടിയ മലയാള ചിത്രങ്ങൾ. തമിഴിൽ നിന്നും വിജയ് നായകനായ മാസ്റ്റർ, ധനുഷ് നായകനായ കർണ്ണൻ എന്നീ ചിത്രങ്ങളും ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്.

Read also;അണിയറയിൽ കല്യാണി പ്രിയദർശൻ, വരുമാനം കൊവിഡ് പ്രതിരോധത്തിന്; അനി ഐ വി ശശിയുടെ ഹ്രസ്വചിത്രം…

ഐഎംഡിബി ലിസ്റ്റിൽ ഇടംനേടിയ ഇന്ത്യൻ ചിത്രങ്ങൾ:

മാസ്റ്റർ
ആസ്‍പിരന്‍റ്സ്
ദി വൈറ്റ് ടൈഗര്‍
ദൃശ്യം 2
നവംബര്‍ സ്റ്റോറി
കര്‍ണ്ണന്‍
വക്കീല്‍ സാബ്
മഹാറാണി
ക്രാക്ക്
ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍

Story Highlights:two malayalam movies in imdb indian popular list