‘90% ഡിസ്‌കൗണ്ടില്‍ അനുജന്‍മാര്‍ വില്‍പനയ്ക്ക്’; രസകരമായ ചിത്രവുമായി മീനൂട്ടി

Viral Instagram post by Meenakshi

നിറപുഞ്ചിരിയും നിഷ്‌കളങ്കത നിറഞ്ഞ സംസാരവുമായി പ്രേക്ഷകമനം കവര്‍ന്ന ചലച്ചിത്രതാരവും അവതാരകയുമൊക്കെയാണ് മീനാക്ഷി. പ്രേക്ഷകര്‍ ഏറെ ഇഷ്ടത്തോടെ മീനൂട്ടി എന്നാണ് താരത്തെ വിളിക്കാറ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ മീനാക്ഷി പങ്കുവെച്ച ഒരു മനോഹര ചിത്രമാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തേക്കാള്‍ ആകര്‍ഷണം അതിന് താരം നല്‍കിയിരിക്കുന്ന രസകരമായ അടിക്കുറിപ്പാണ്.

അനുജന്‍മാര്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘90% ഡിസ്‌കൗണ്ട്, അനുജന്‍മാര്‍ വില്‍പനയ്ക്ക്: വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കുന്നതല്ല’ എന്നാണ് മീനാക്ഷിയുടെ കുറിപ്പ്. രസകരമായ ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുകയാണ് കുട്ടിത്താരത്തിന്റെ ആരാധകരും. രണ്ട് അനുജന്മാരാണ് മീനാക്ഷിക്കുള്ളത്.

Read more: കുരുന്ന് ഗായകര്‍ക്കൊപ്പം ‘കിം കിം’ പാട്ട് പാടി ചുവടുവെച്ച് മഞ്ജു വാര്യര്‍

ടൊവിനോ തോമസ് നായകനായെത്തിയ കള എന്ന ചിത്രത്തില്‍ മീനാക്ഷിയുടെ ഒരു അനുജന്‍ കഥാപാത്രമായെത്തിയിരുന്നു. ടൊവിനോയുടെ മകനായാണ് കുട്ടിത്താരം എത്തിയത്. അമ്പാടി എന്നു വിളിക്കുന്ന ആരിഷ് അണ് കളയിലെ അപ്പൂസിനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്.

Story highlights: Viral Instagram post by Meenakshi