ഈ കണ്പീലികളുടെ നീളം 20 സെന്റീമീറ്ററിലധികം; റെക്കോര്‍ഡ് നേട്ടവുമായി യുവതി

കണ്പീലികള് എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചില ചിത്രങ്ങളുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് യു ജിയാന്‍സിയ എന്ന യുവതിയുടെ കണ്പീലികള്. ചൈന സ്വദേശിയായ യു ജിയാന്‍സിയയുടെ കണ്പീലികള് രാജ്യത്തിന്റെ അതിരുകള്‍ കടന്ന് ലോകത്തില്‍ തന്നെ ശ്രദ്ധ നേടിയിരിക്കുകയാണ്. അതും റെക്കോര്‍ഡ് നേട്ടത്തോടെ.
ലോകത്തിലെ ഏറ്റവും നീളംകൂടിയ കണ്പീലികള് ആരുടേതാണ് എന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം യു ജിയാന്സിയയുടേത് എന്നാണ്. 20. 5 സെന്റീമിറ്റര്‍ നീളമുണ്ട് ഇവരുടെ കണ്‍പീലികള്‍ക്ക്. ലോകത്തിലെ ഏറ്റവും നീളംകൂടിയ കണ്‍പീലികള്‍ക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ആണ് ഈ യുവതി സ്വന്തമാക്കിയിരിക്കുന്നത്.
2016 മുതല്‍ യു ജിയാന്‍സിയ തന്നെയാണ് ഈ റെക്കോര്‍ഡിന് ഉടമ. എന്നാല്‍ അടുത്തിടെ ഇവര്‍ സ്വന്തം റെക്കോര്‍ഡ് വീണ്ടും തിരുത്തി പുതിയ ചരിത്രം സൃഷ്ടിച്ചു. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സ് ഇന്‍സ്റ്റഗ്രാമില്‍ യു ജിയാന്‍സിയയുടെ വിഡിയോ പങ്കുവെച്ചിട്ടുണ്ട്. നീളമേറെയുള്ള ഇവരുടെ കണ്പീലികള് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്നു. ഈ വര്‍ഷം മെയ്ലാണ് യു ജിയാന്‍സിയ പഴയ റെക്കോര്‍ഡ് തിരുത്തി 20.5 സെന്റീമീറ്ററുള്ള കണ്‍പീലികളുമായി പുതിയ റെക്കോര്‍ഡ് കുറിച്ചത്.
Story highlights: Woman with the world’s longest eyelash breaks own record