ലോകത്തിലെ ഏറ്റവും നീളമേറിയ സസ്യം കണ്ടെത്തി; 160 കിലോമീറ്ററിലധികം നീളമുള്ള ‘പോസിഡോണിയ ഓസ്ട്രലിസ്’

June 2, 2022

മനുഷ്യനും മൃഗങ്ങൾക്കുമെല്ലാം വളർച്ചയുടെ കാലഘട്ടത്തിന് ഒരു നിശ്ചിത പരിധിയുണ്ട്. സസ്യങ്ങളുടെ കാര്യത്തിൽ അങ്ങനെയാണോ? ഒരു ചെടി എത്രത്തോളം വലുതാകുമെന്നു ചിന്തിച്ചിട്ടുണ്ടോ? എന്തായാലും ഇപ്പോഴിതാ,ഓസ്‌ട്രേലിയയിലെ ചില ശാസ്ത്രജ്ഞർ ലോകത്തിലെ ഏറ്റവും വലിയ സസ്യം എന്താണെന്ന് കണ്ടെത്തിയിരിക്കുകയാണ്.ഈ സസ്യം അടിസ്ഥാനപരമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയയുടെ തീരത്തുള്ള കടൽപ്പുല്ലിന്റെ ഒരു കൂട്ടമാണ്. ഇത് മൊത്തം 200 കിലോമീറ്ററോളം നീളമുള്ള ഒരു ചെടിയാണ്. ഇത്രയധികം ദൂരത്തേക്ക് ഒരു വിത്തിൽ നിന്നും വളർന്നു പടരുകയായിരുന്നു ഈ ചെടി.

അത്ഭുതകരമെന്നു പറയുന്ന കാര്യം, ചെടി സ്വയം ക്ലോണിംഗ് വഴിയാണ് വളർന്നു പടരുന്നത്. പോസിഡോണിയ ഓസ്ട്രലിസ് എന്ന് വിളിക്കപ്പെടുന്ന ഈ ചെടി ഒരു തരം റിബൺ വീഡ് കടൽപുല്ലാണ്‌. യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിലെയും ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെയും ശാസ്ത്രജ്ഞർ ഷാർക്ക് ബേ ഏരിയയിലെ കടൽപ്പുല്ലിന്റെ പുൽമേടുകളുടെ ജനിതക വൈവിധ്യത്തെക്കുറിച്ച് പഠിക്കാനുള്ള പ്രവർത്തനം ആരംഭിച്ചതോടെയാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്.

Read Also: മോഹൻലാൽ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനവുമായി എത്തി പ്രേക്ഷകരെയും വിധികർത്താക്കളെയും ആവേശത്തിലാക്കി ശ്രീദേവ്

ഈ പഠനത്തിന്റെ ഭാഗമായി ഗവേഷക സംഘം പ്രദേശത്തുടനീളമുള്ള ഈ ചെടിയുടെ സാമ്പിളുകൾ ശേഖരിക്കുകയും പരിശോധിക്കുകയും ചെയ്തു.ചെടികളുടെ ഡിഎൻഎ പരിശോധിച്ചപ്പോൾ എല്ലാ സാമ്പിളുകളും ഒരു വിത്തിൽനിന്നും ഉള്ളതെന്ന് കണ്ടെത്തി.ഇത് ശരിക്കും പ്രതിരോധശേഷിയുള്ള സസ്യമായി തോന്നുന്നുവെന്നാണ് ഗവേഷകർ പറയുന്നത്. വിശാലമായ താപനിലയും ലവണാംശങ്ങളും കൂടാതെ അത്യധികം ഉയർന്ന പ്രകാശാവസ്ഥയും ഉണ്ടായിട്ടും ഇത് ഇത്രയധികം നീളം വളർന്നു പന്തലിച്ചു. മാത്രമല്ല, മിക്ക സസ്യങ്ങൾക്കും വളരെയധികം സമ്മർദ്ദം ചെലുത്തുമെന്ന സാധ്യതയും ഗവേഷകർ പങ്കുവയ്ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സസ്യത്തിനുള്ള മുൻ റെക്കോർഡ് യൂട്ടയിലെ പാണ്ടോ എന്ന ആസ്പൻ വൃക്ഷത്തിനായിരുന്നു.

Story highlights- world’s largest plant Posidonia australis