മോഹൻലാൽ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനവുമായി എത്തി പ്രേക്ഷകരെയും വിധികർത്താക്കളെയും ആവേശത്തിലാക്കി ശ്രീദേവ്

June 1, 2022

അദ്‌ഭുതപ്പെടുത്തുന്ന ആലാപന മികവാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ കുരുന്നു ഗായകർ കാഴ്‌ചവെയ്ക്കാറുള്ളത്. ചെറിയ പ്രായത്തിൽ തന്നെ ഈ കൊച്ചു ഗായകർ അനുഭവസ്ഥരായ ഗായകർ ആലപിക്കുന്നത് പോലെ പാട്ട് പാടി പ്രേക്ഷകരുടെയും വിധികർത്താക്കളുടെയും കൈയടി ഏറ്റുവാങ്ങുന്നത് വേദിയിലെ സ്ഥിരം കാഴ്‌ചയാണ്‌.

പ്രശസ്‌തരായ പല ഗായകരും പാട്ട് വേദിയിലെ കൊച്ചു ഗായകരുടെ ആലാപനം കണ്ട് അദ്‌ഭുതപ്പെടുന്നത് ഇതിന് മുൻപും വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പ്രേക്ഷകരുടെ ഇഷ്‌ട ടെലിവിഷൻ പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ ഈ കൊച്ചു പാട്ടുകാരുടെ പ്രകടനത്തിനായി കാത്തിരിക്കുന്ന പ്രേക്ഷകസമൂഹവും ചെറുതല്ല.

വലിയ ആരാധകവൃന്ദമാണ് മലയാളികളുടെ ഇടയിൽ ഈ കുരുന്ന് ഗായകർക്കുള്ളത്. സംഗീത വേദിയുടെ പ്രിയപ്പെട്ട പാട്ടുകാരനായ ശ്രീദേവിന്റെ പാട്ടിനും ആരാധകരേറെയാണ്. പാട്ടിനൊപ്പം തന്റെ തമാശ നിറഞ്ഞ വർത്തമാനം കൊണ്ടും അഭിനയമികവ് കൊണ്ടും ജഡ്ജസിന്റെയും പ്രേക്ഷകരുടെയും മനസ്സ് നിറക്കാറുള്ള ശ്രീദേവ് ഇപ്പോൾ മലയാളത്തിന്റെ മഹാനടൻ മോഹൻലാലിൻറെ ചിത്രത്തിലെ ഒരു ഗാനവുമായി എത്തി വേദിയെ ആവേശത്തിലാക്കിയിരിക്കുകയാണ്.

എസ് എൻ സ്വാമി എഴുതി മലയാളത്തിന്റെ പ്രിയസംവിധായകൻ ജോഷി സംവിധാനം ചെയ്‌ത് 1989-ൽ പുറത്തിറങ്ങിയ ചിത്രമാണ് ‘നാടുവാഴികൾ.’ ലോകസിനിമയിലെ ക്ലാസ്സിക്കായ ഗോഡ്‌ഫാദറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട നാടുവാഴികളിലെ വലിയ ഹിറ്റായ ഒരു ഗാനമാണ് “രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ..” എന്ന് തുടങ്ങുന്ന ഗാനം. ശ്യാം സംഗീതം നൽകിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് ഷിബു ചക്രവർത്തിയാണ്. ഉണ്ണി മേനോനും ദിനേശും ചേർന്നാണ് ചിത്രത്തിൽ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

Read More: ‘തുഴയുന്ന സ്റ്റെപ്പ് മതി എനിക്ക്..’- രതിപുഷ്പം ചുവടുകളുമായി ശ്രീദേവും മീനൂട്ടിയും

ഇപ്പോൾ വേദിയിൽ ഈ ഗാനം ആലപിച്ച് പ്രേക്ഷകരെയും വിധികർത്താക്കളെയും അദ്‌ഭുതപെടുത്തിയിരിക്കുകയാണ് ശ്രീദേവ്. ഗാനത്തിന് ശേഷം വിധികർത്താക്കളുടെ വലിയ കൈയടിയാണ് ശ്രീദേവിന് ലഭിച്ചത്.

Story Highlights: Sreedev impresses judges with an amazing performance