ആക്ഷന്‍ രംഗങ്ങള്‍ നിറച്ച് എനിമിയുടെ ടീസര്‍

July 25, 2021
Enemy Tamil Movie Official Teaser

സിനിമകള്‍ പ്രേക്ഷകരിലേക്ക് എത്തും മുന്‍പേ ചിത്രങ്ങളുടേതായി പുറത്തിറങ്ങുന്ന പോസ്റ്ററുകളും ടീസറും ട്രെയ്‌ലറുമെല്ലാം ചലച്ചിത്രലോകത്ത് ശ്രദ്ധ നേടാറുണ്ട്. ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് എനിമി എന്ന തമിഴ് ചിത്രത്തിന്റെ ടീസര്‍. ആര്യയും വിശാലുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നത്. മംമ്താ മോഹന്‍ദാസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പ്രകാശ് രാജും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആനന്ദ് ശങ്കറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Read more: തെയ്തക തെയ്തക താളത്തില്‍ കുടുക്ക് പാട്ടുമായി കുരുന്ന് ഗായകര്‍: വിഡിയോ

ആക്ഷന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം കൂടിയാണ് എനിമി. തമനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി വര്‍മ്മയാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ കൊറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത്.

Story highlights: Enemy Tamil Movie Official Teaser