തെയ്തക തെയ്തക താളത്തില്‍ കുടുക്ക് പാട്ടുമായി കുരുന്ന് ഗായകര്‍: വിഡിയോ

July 23, 2021
Kudukku song in Flowers Top Singer

കുടുക്ക് 2025 എന്ന ചിത്രത്തിലെ കിടിലന്‍ താളത്തിലുള്ള ഗാനം നാളുകള്‍ക്ക് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. രസികന്‍ താളത്തിലുള്ള കുടുക്ക ഗാനം ഗംഭീരമായി ആലപിച്ചിരിക്കുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ രണ്ട് കുരുന്ന് ഗായകര്‍. അതിഗംഭീരമായ ആലാപന മാധുര്യം കൊണ്ട് പ്രേക്ഷകപ്രീതി നേടിയ ശ്രീഹരിയും കൃഷ്ണജിത്തും ചേര്‍ന്നാണ് ഈ ഗാനം താളവും ഭാവവും ചോരാതെ പാടിയത്.

പ്രേക്ഷകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കാന്‍ കുരുന്ന് ഗായകരുടെ ഈ പാട്ട് പ്രകടനത്തിന് സാധിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള പ്രേക്ഷക ലക്ഷങ്ങള്‍ക്ക് മനോഹരമായ സംഗീത വിരുന്നൊരുക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആലാപനത്തില്‍ അതിശയിപ്പിക്കുന്ന കുട്ടിത്താരങ്ങളുടെ നിഷ്‌കളങ്ക നിറഞ്ഞ കുട്ടി വര്‍ത്തമാനങ്ങളും ടോപ് സിംഗറിന്റെ പ്രധാന ആകര്‍ഷണമാണ്.

Read more: അനല്‍ മേലെ പനിതുളി … എങ്ങനെ കൈയടിക്കാതിരിക്കും രമ്യ നമ്പീശന്റെ ഈ ഗംഭീര ആലാപനത്തിന്

അതേസമയം ബിലാഹരി കെ രാജ് ആണ് കുടുക്ക് 2025 ന്റെ സംവിധാനം നിര്‍വഹിക്കുന്നത്. 2025 ന്റെ കഥയാണ് ചിത്രം പറയുന്നത്. കൃഷ്ണ ശങ്കറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നത്. കൂടാതെ ദുര്‍ഗ കൃഷ്ണ, ഷൈന്‍ ടോം ചാക്കോ, സ്വാസിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Story highlights: Kudukku song in Flowers Top Singer