4.2 ലക്ഷം കടന്ന് രാജ്യത്തെ കൊവിഡ് മരണങ്ങള്‍; 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 39,742 പേര്‍ക്ക്

July 25, 2021
39,742 new Covid cases reported in India

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടം നാം തുടങ്ങിയിട്ട്. കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പോരാട്ടം തുടരേണ്ടിയിരിക്കുന്നു.

രാജ്യത്താകെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 4.2 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 535 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൊവിഡ് ജീവന്‍ കവര്‍ന്നവരുടെ എണ്ണം 4,20,551 ആയി.

Read more: കേന്ദ്ര കഥാപാത്രങ്ങളായി സണ്ണി വെയ്‌നും അഹാന കൃഷ്ണയും; ശ്രദ്ധ നേടി ‘പിടികിട്ടാപ്പുള്ളി’യുടെ പോസ്റ്റര്‍

കഴിഞ്ഞ ഒരു ദിവസത്തിനിടെ 39,742 പേര്‍ക്ക് കൂടി ഇന്ത്യയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,08,212 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം 39,972 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. 3,05,43,138 പേരാണ് ഇതുവരെ രാജ്യത്താകെ കൊവിഡില്‍ നിന്നും മുക്തി നേടിയത്.

Story highlights: 39,742 new Covid cases reported in India