ആര്‍ക്കും ഏറ്റുപാടാന്‍ പാകത്തിന് രസികന്‍ പാട്ടുമായി ഇന്നസെന്റ്

Actor Innocent singing in Flowers Top Singer

മലയാളികള്‍ക്ക് എക്കാലത്തും ഓര്‍ത്ത് ചിരിക്കാന്‍ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ചിട്ടുള്ള താരമാണ് ഇന്നസെന്റ്. നര്‍മ്മം മാത്രമല്ല മറ്റ് എല്ലാ രസഭാവങ്ങളും ഭദ്രമാണ് ഈ അതുല്യ കലാകാരന്റെ കൈകളില്‍. സംഗീതാസ്വാദകര്‍ക്ക് പാട്ട് വിരുന്ന് സമ്മാനിക്കുന്ന ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലും അതിഥിയായെത്തിയിട്ടുണ്ട് ഇന്നസെന്റ്.

കുട്ടികള്‍ക്കൊപ്പം പാട്ട് പാടിയും രസികന്‍ അനുഭവ കഥകള്‍ പങ്കുവെച്ചുമെല്ലാം ഇന്നസെന്റ് പ്രേക്ഷകര്‍ക്ക് മനോഹരമായ ആസ്വാദനം സമ്മാനിക്കുന്നു. ഇന്നസെന്റിന്റെ രസകരമായ ഒരു പാട്ടും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുകയാണ്. ആര്‍ക്കും ഏറ്റുപാടാന്‍ പാകത്തിനുള്ള രസികന്‍ താളത്തിലാണ് ഇന്നസെന്റിന്റെ പാട്ട്.

Read more: പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ

പാട്ട് പ്രേമികളുടെ ഹൃദയത്തില്‍ ചേക്കേറിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. ആദ്യ സീസണിന് പിന്നാലെ പ്രേക്ഷകരിലേക്കെത്തിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍-2 ഉം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. അതിഗംഭീരമായ ആലാപന മികവുകൊണ്ടും നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങള്‍ക്കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയിരിക്കുകയാണ് ടോപ് സിംഗറിലെ കുരുന്ന് ഗായകര്‍.

Story highlights: Actor Innocent singing in Flowers Top Singer