ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസായി നവ്യ നായരുടെ തകര്‍പ്പന്‍ പെര്‍ഫോമെന്‍സ്: രസകരമായ വിഡിയോ

July 10, 2021
Actress Navya Nair as dance master Vikram in Flowers Star Magic

ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ മറക്കാന്‍ ഇടയില്ല. മെക്കാര്‍ട്ടിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ ഈ കഥാപാത്രം അത്രമേല്‍ ജനസ്വീകാര്യത നേടിയിരുന്നു. സലീം കുമാര്‍ ആണ് ഈ കോമഡി കഥാപാത്രത്തെ വെള്ളിത്തിരയില്‍ അനശ്വരമാക്കിയത്.

ഇപ്പോഴിതാ ഡാന്‍സ് മാസ്റ്റര്‍ വിക്രം ഏലിയാസ് ആയി ഗംഭീര പ്രകടനം കാഴ്ചവെച്ചിരിക്കുകയാണ് നവ്യ നായര്‍. ഫളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു താരത്തിന്റെ പെര്‍ഫോമെന്‍സ്. കലഭാവന്‍ ഷാജോണും നവ്യ നായരും ചേര്‍ന്ന് ചതിക്കാത്ത ചന്തു എന്ന ചിത്രത്തിലെ രസകരമായ രംഗം പുനഃരവതരിപ്പിക്കുകയായിരുന്നു ഫ്‌ളവേഴ്‌സ് സ്റ്റാര്‍ മാജിക് വേദിയില്‍.

Read more: 19 വർഷങ്ങൾക്ക് ശേഷം ബാലാമണിയും ഉണ്ണിയേട്ടനും കണ്ടുമുട്ടിയപ്പോൾ; ഒപ്പം മനോഹര നൃത്തവും- വിഡിയോ

ലോകമലയാളികള്‍ക്ക് വേറിട്ട ആസ്വാദനം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴസ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക്. താരക്കൂട്ടങ്ങളുടെ രസകരമായ കൗണ്ടറുകളും അതിഥികളുടെ ഗംഭീര പ്രകടനങ്ങളും ആവേശം നിറഞ്ഞ ഗെയിമുകളുമൊക്കെയാണ് സ്റ്റാര്‍ മാജിക്കിലെ പ്രധാന ആകര്‍ഷണങ്ങള്‍.

Story highlights: Actress Navya Nair as dance master Vikram in Flowers Star Magic