രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ
രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ എന്നത് മിക്ക മലയാളികളുടേയും ശീലമാണ്. എന്നാല്‍ അതേ ശീലമുണ്ട് റിയോ എന്ന തത്തയ്ക്കും. വളര്‍ത്തു മൃഗങ്ങളും ഉടമകളും തമ്മിലുള്ള സ്നേഹത്തിന്റെ പല കഥകളും നാം കേട്ടിട്ടുണ്ടാകും. എന്നാല്‍ അതില്‍ നിന്നെല്ലാം അല്പം വ്യത്യസ്തമാണ് റിയോ എന്ന തത്തയും ഉടമയും തമ്മിലുള്ള സ്നേഹം. ഈ തത്തയുടെ ശീലങ്ങളും ഒരല്പം വ്യത്യസ്തമാണെന്ന് തന്നെ പറയാം.
കൊല്ലം പരവൂര്‍ സ്വദേശിയായ പ്രസാദ് ആണ് റിയോ എന്ന തത്തയുടെ ഉടമ. ഇരുവരും തമ്മിലുള്ള സ്നേഹവും സൗഹൃദവുമൊക്കെ കാഴ്ചക്കാരില്‍ പോലും കൗതുകം നിറയ്ക്കുന്നു. പ്രസാദ് സ്കൂട്ടറില്‍ പുറത്തേയ്ക്ക് ഇറങ്ങിയാല്‍ പറന്നെത്തും റിയോ. പിന്നെ സ്കൂട്ടിക്ക് പിന്നിലിരുന്ന് നാടുചുറ്റല്‍. ഇടയ്ക്ക് പ്രസാദിന്റെ തോളത്താണ് റിയോയുടെ സ്ഥാനം.
Read more: പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്… ഏഴിമല പൂഞ്ചോലയ്ക്ക് ചുവടുവെച്ച് ആടുതോമയും സുന്ദരിമാരും
റിയോ തത്ത ഉറങ്ങുന്നതും പ്രസാദിന് ഒപ്പമാണ്. പുലര്‍ച്ചെ അഞ്ച് മണിക്ക് തത്ത ഉണരും. പിന്നെ ബഹളമാണ്. ഒരു ചായ കിട്ടിയാല്‍ മാത്രമേ ആ ബഹളം അവസാനിക്കൂ എന്നും പ്രസാദ് പറയുന്നു. ഒന്‍പത് മാസങ്ങളായി പ്രസാദിനൊപ്പം റിയോ തത്ത കൂടെക്കൂടിയിട്ട്. നാട് ചുറ്റാനിറങ്ങുമ്പോള്‍ റിയോ തത്തയ്ക്ക് വണ്ടി സ്പീഡില്‍ പോകുന്നതാണ് ഇഷ്ടം എന്നും പ്രസാദ് കൂട്ടിച്ചേര്‍ത്തു.
Story highlights: Adorable story of Rio parrot and owner