മികച്ച വിഭ്യാഭ്യസം ഉറപ്പുവരുത്തണം; സ്കൂൾ നിർമാണത്തിന് ഒരു കോടി രൂപ സംഭാവന നൽകി നടൻ അക്ഷയ് കുമാർ
ബോളിവുഡിന് പുറമെ മലയാള സിനിമ മേഖലയിൽ അടക്കം നിരവധി ആരാധകരുള്ള ചലച്ചിത്രതാരമാണ് അക്ഷയ് കുമാർ. അഭിനയത്തിനപ്പുറം സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ഏറെ ശ്രദ്ധിക്കപ്പെട്ടതാണ് അക്ഷയ് കുമാർ. ഇപ്പോഴിത കശ്മീരില്‍ സ്കൂള്‍ നിര്‍മ്മാണത്തിനായി ഒരു കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ് അക്ഷയ്. അടുത്തിടെ താരം കാശ്മീർ ബോഡര്‍ സെക്യൂരിറ്റി ഫോഴ്സിലെ (ബിഎസ്എഫ്) ജവാന്മാരെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിലും ശ്റദ്ധിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്കൂൾ നിർമാണത്തിനായി പണം നൽകിയിരിക്കുന്നത്.
അതേസമയം വെള്ളിത്തിരയിൽ വിസ്മയങ്ങൾ സൃഷ്ടിക്കാറുള്ള താരത്തിന്റെ ചിത്രങ്ങളെ ഏറെ ആവേശത്തോടെയാണ്ആരാധകർ സ്വീകരിക്കുന്നത്. ഈ അടുത്ത കാലങ്ങളിലായി ഏറ്റവുമധികം വിജയ ചിത്രങ്ങൾ ചെയ്ത ബോളിവുഡ് നായകനും അക്ഷയ് കുമാർ തന്നെയാണ്. അക്ഷയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫർഹാദ് സാംജി സംവിധാനം ചെയ്യുന്ന ‘ബച്ചൻ പാണ്ഡേ’. ചിത്രത്തിന്റെ പോസ്റ്ററും ഏറെ ശ്രദ്ധനേടിയിരുന്നു.
Read also:പതിനാല് നിലകളിലായി ഒരുങ്ങിയ വനം; അത്ഭുതമായി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ഫോറസ്റ്റ്
അക്ഷയ് കുമാർ നായകനാകുന്ന ബെൽബോട്ടം, പൃഥ്വിരാജ്, സൂര്യവൻശി, അത്രംഗി രേ എന്നീ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശക്തമായ കൊവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് ബെൽബോട്ടം. രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ‘ബെൽബോട്ടം’. എണ്‍പതുകള്‍ പശ്ചാത്തലമാക്കുന്ന സിനിമയാണ് ബെല്ബോട്ടമെന്നാണ് സൂചന. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ നായികയായി എത്തുന്നത് വാണി കപൂര്‍ ആണ്. ഹുമ ഖുറേഷിയും ലാറ ദത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് മലയാളിയായ രാജീവ് രവിയാണ്.
Story highlights: akshay kumar donates one crore to build kashmir school