സൂപ്പര്‍ഹിറ്റ് ബോളിവുഡ് ഗാനത്തിന് ഗംഭീരമായി ചുവടുകള്‍വെച്ച് 63-കാരി

July 11, 2021
Beautiful performance of dancing dadi

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെടുന്ന പല കാഴ്ചകളും പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. അതും ലോകത്തിന്റെ പല ഇടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. ഗംഭീരമായ കലാമികവുകളും പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കാറുണ്ട്. പ്രത്യേകിച്ച് പ്രായത്തെ വെല്ലുന്ന ചില കലാപ്രകടനങ്ങള്‍.

കാഴ്ചക്കാരുടെ മനം നിറയ്ക്കുന്ന ഒരു നൃത്ത വിഡിയോ ആണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 63-വയസ്സുകാരിയുടെ ഗംഭീരമായ ഒരു നൃത്ത പ്രകടനമാണ് വിഡിയോയിലെ ആകര്‍ഷണം. പ്രായമൊക്കെ വെറും നമ്പര്‍ മാത്രമാണെന്ന് നൃത്തത്തിലൂടെ തെളിയിക്കുകയാണ് ഈ മുത്തശ്ശി.

Read more: അതിസാഹസിക പ്രകടനത്തില്‍ അതിശയിപ്പിച്ച് അഞ്ച് വയസ്സുകാരി

സൈബര്‍ ഇടങ്ങളില്‍ ഡാന്‍സിങ് ദാദി എന്നാണ് ഇവര്‍ അറിയപ്പെടുന്നത് തന്നെ. ദീപിക പദുക്കോണ്‍ തകര്‍ത്തഭിനയിച്ച ബാജിറാവ് മസ്താനി എന്ന ചിത്രത്തിലെ മോഹ് രംഗ് ദോ… എന്ന ഗാനത്തിനാണ് ഡാന്‍സിങ് ദാദിയുടെ ഗംഭീര നടനം. മുന്‍പും പലപ്പോഴും ഇവരുടെ നൃത്ത വിഡിയോകള്‍ സൈബര്‍ ഇടങ്ങളില്‍ ഹിറ്റായിട്ടുണ്ട്.

Story highlights: Beautiful performance of dancing dadi