‘ഡയറക്ടര്‍ വീണ്ടും മോണിറ്ററിന് മുന്നിലേക്ക്’; ബ്രോ ഡാഡി ലൊക്കേഷന്‍ സ്റ്റില്‍ പങ്കുവെച്ച് സുപ്രിയ

July 15, 2021
Bro Daddy shooting started

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുനന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. തെലുങ്കാനയിലെ ഐടി പാര്‍ക്കിലാണ് നിലവില്‍ ചിത്രീകരണം. ബ്രോ ഡാഡിയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടുന്നുണ്ട്.

സുപ്രിയ മേനോനും ലൊക്കേഷനില്‍ നിന്നുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ‘ഡയറക്ടര്‍ സാര്‍ വീണ്ടും മോണിറ്ററിന് മുന്നിലേക്ക് എത്തിയിരിക്കുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ ചിത്രം സുപ്രിയ പങ്കുവെച്ചത്. മോണിറ്ററില്‍ ഷൂട്ടിങ് വിലയിരുത്തുന്ന പൃഥ്വിരാജിന്റേതാണ് ഈ ചിത്രം.

Read more: രസകരമായ പാട്ടിന് വൈഗക്കുട്ടിക്കൊപ്പം ഗംഭീര ചുവടുകളുമായി ടോപ് സിംഗറിലെ വയലിന്‍ മാന്ത്രികനും

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനും മീനയും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. കോമഡി പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെയും കല്യാണി പ്രിയദര്‍ശന്റേയും കഥാപാത്രങ്ങളുടെ ലൊക്കേഷന്‍ ചിത്രങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡിയുടെ നിര്‍മാണം.

Story highlights: Bro Daddy shooting started