സി യു സൂണിന് രണ്ടാം ഭാഗം വരുന്നു

July 16, 2021
C U Soon movie second part

കൊവിഡ്ക്കാലത്ത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് സി യു സൂണ്‍. മികച്ച സ്വീകാര്യതയും ചിത്രം നേടിയിരുന്നു. മഹേഷ് നാരയണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. ഫഹദ് ഫാസില്‍, റോഷന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തിയത്.

സി യു സൂണിന് രണ്ടാം ഭാഗം വരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയേറ്ററുകളിലായിരിക്കും എന്നാണ് സൂചന. ഒട്ടേറെ പ്രത്യേകതകളോടെ പ്രേക്ഷകരിലേക്കെത്തിയ ചിത്രമായിരുന്നു സി യു സൂണ്‍. കൊച്ചിയിലെ ഫഹദ് ഫാസിലിന്റെ അപ്പാര്‍ട്ട്മെന്റിലായിരുന്നു സിനിമയുടെ ചിത്രീകരണം.

Read more: വീല്‍ ചെയറിലാണ് ജീവിതം; ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കായി തളരാതെ കൃഷി ചെയ്യുന്ന പെണ്‍കരുത്ത്

ഐഫോണില്‍ വിഡിയോ കോള്‍ മോഡില്‍ പിന്‍ക്യാമറ ഉപയോഗിച്ചായിരുന്നു ചിത്രീകരണം നടത്തിയത് ഈ സമയത്ത് മറുവശത്ത് അഭിനേതാവ് റിയാക്ട് ചെയ്യുന്നുണ്ടാവും. നേരില്‍ കാണാതെ ശബ്ദം കേട്ടുകൊണ്ട് മാത്രമാണ് താരങ്ങള്‍ റിയാക്ട് ചെയ്തത്. 90 മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള ചിത്രമാണ് സി യു സൂണ്‍. പൂര്‍ണ്ണമായും മൊബൈലിലാണ് ഈ സിനിമ ഷൂട്ട് ചെയ്തിരിക്കുന്നത് എന്നതും മറ്റൊരു പ്രത്യേകതയാണ്.

Story highlights: C U Soon movie second part