ദേ, അന്നത്തെ ഈ കുട്ടിയാണ് ഇന്ന് മലയാള സിനിമയിലെ പ്രിയപ്പെട്ട വില്ലന്‍

July 10, 2021
Childhood photo story of actor Baburaj

സിനിമകളില്‍ അഭിനയവിസ്മയങ്ങള്‍ ഒരക്കുന്ന ചലച്ചിത്ര താരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വിഡിയോയുമൊക്കെ പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. പ്രത്യേകിച്ച് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍. ശ്രദ്ധ നേടുന്നതും അത്തരമൊരു കുട്ടിക്കാല ചിത്രമാണ്.

ചലച്ചിത്രതാരം ബാബു രാജിന്റേതാണ് ഈ ചിത്രം.നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രം പങ്കുവയ്ക്കുന്നുണ്ട്. കൊച്ചിന്‍ ഹനീഫ സംവിധാനം നിര്‍വഹിച്ച ഭീഷ്മാചാര്യ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചതാണ് ബാബുരാജ്. ഒരു വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം തിളങ്ങി.

Read more: ഈ പെയിന്റിംഗ് വിറ്റത് നാല് ലക്ഷം രൂപയ്ക്ക്; ഹിറ്റായി ചിത്രകാരനും

ജോജിയാണ് ബാബു രാജിന്റേതായി ഏറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയത്. ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായ പനച്ചേല്‍ ജോമോനെ ബാബുരാജ് ഗംഭീരമാക്കി. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിലെ ബാബുരാജിന്റെ പ്രകടനം നിരവധി പ്രശംസകളും നേടിയിരുന്നു.

Story highlights: Childhood photo story of actor Baburaj