വെറുതെയൊരു ഹായ്..-വാണി വിശ്വനാഥിന്റെ വിഡിയോയുമായി ബാബുരാജ്

July 16, 2022

തൊണ്ണൂറുകളിലെ ആക്ഷൻ ഹീറോയിനായിരുന്നു വാണി വിശ്വനാഥ്. കരുത്തുറ്റ ഒട്ടേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ച വാണി വിവാഹ ശേഷം സിനിമയിൽ സജീവമല്ല. 002ൽ നടൻ ബാബുരാജിനെ വിവാഹം കഴിച്ച വാണി സീരിയലുകളിലാണ് സജീവം. ഇടക്ക് ചില സിനിമകളിൽ അതിഥി വേഷത്തിൽ എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലും വാണി സജീവമല്ലെങ്കിലും ബാബുരാജിലൂടെ പ്രിയനടിയുടെ വിശേഷങ്ങൾ ആരാധകർ അറിയാറുണ്ട്.

ഇപ്പോഴിതാ, സ്റ്റൈലൻ ലുക്കിൽ എത്തിയിരിക്കുകയാണ് വാണി വിശ്വനാഥ്. ജസ്റ്റ് ഹായ് എന്ന ക്യാപ്ഷനൊപ്പം ആക്ഷൻ നായികയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത് ബാബുരാജ് ആണ്. ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം കൊടുക്കുന്ന ബാബുരാജ് വാണി വിശ്വനാഥിനൊപ്പമുള്ള വർക്ക്ഔട്ട് ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്.

മലയാളത്തിലൂടെ അഭിനയത്തിൽ കരിയർ തുടങ്ങിയ വാണി വിശ്വനാഥ് പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.  മംഗല്യ ചാർത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് ലഭിച്ചതെല്ലാം കരുത്തുറ്റ കഥാപാത്രങ്ങൾ ആയിരുന്നു. ആക്ഷൻ രംഗങ്ങളിൽ ഇത്രയും മികവ് പുലർത്തിയിട്ടുള്ള മറ്റൊരു നായിക പിന്നീട് വന്നിട്ടില്ല. മുൻനിര നായികയായി നിൽക്കുന്ന സമയത്താണ് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ ബാബുരാജിനെ താരം വിവാഹം കഴിക്കുന്നത്.

Read Also: “അഭിപ്രായ വ്യത്യാസത്തിലും ചേർത്ത് നിർത്തുന്നു, ലാലേട്ടൻ ഒരു വിസ്‌മയമാണ്..”; ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാവുന്നു

മലയാളത്തിൽ ചിന്താമണി കൊലക്കേസിൽ വാണി വിശ്വനാഥ്‌ വേഷമിട്ടിരുന്നു.  2009ൽ ബാബുരാജ് സംവിധാനം ചെയ്ത ഡാലിയ എന്ന ചിത്രത്തിലൂടെയും വാണി വിശ്വനാഥ് തിരിച്ചുവരവ് നടത്തിയെങ്കിലും പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്ക് ചേക്കേറുകയായിരുന്നു.

Story highlights- vani viswanadh video