ഓൺലൈൻ പഠനം ടെൻഷനില്ലാതെ ആസ്വദിക്കാനൊരു എളുപ്പവഴി

July 29, 2021

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ ഓൺലൈൻ ക്ലാസുകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. മുൻവർഷത്തെ പോലെ ഇത്തവണയും കുട്ടികൾ ഡിജിറ്റലായി പുതിയ അധ്യയന വർഷത്തിലേക്ക് കടന്നു കഴിഞ്ഞു. പഠനം ഓൺലൈനിൽ മാത്രമായി ഒതുങ്ങുന്നത് കുട്ടികളുടെ പഠനത്തിന് ഒരു വെല്ലുവിളിയാണ്. പാഠഭാഗങ്ങളിലെ ആശയക്കുഴപ്പം അധ്യാപകരോട് നേരിട്ട് ചോദിച്ച് മനസിലാക്കാനും കൃത്യത വരുത്താനും വിദ്യാർത്ഥികൾക്ക് ഇപ്പോൾ കഴിയുന്നില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ പാഠഭാഗങ്ങൾ കൃത്യമായി എത്തിക്കുന്ന Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പ് പ്രസക്തമാകുന്നത് ഈ സാഹചര്യത്തിലാണ്.

കേരള സിലബസിലെ എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് വളരെ ഫലപ്രദമായ രീതിയില്‍ ഏറ്റവും നല്ല വിദ്യാഭ്യാസം ഓണ്‍ലൈനായി നല്‍കുകയാണ് ഡിജിറ്റൽ എഡ്യുക്കേഷൻ ആപ്പായ Emaster. കുട്ടികളുടെ ദൈനംദിന പഠന രീതി മെച്ചപ്പെടുത്തുവാൻ വിദഗ്‍ധരും, പ്രഗത്ഭരുമായ അധ്യാപകരിൽ നിന്നും, ലോകോത്തര നിലവാരമുള്ള പഠന ക്ലാസുകളിലൂടെ സുതാര്യമായ രീതിയിൽ അറിവ് വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നു. കൂടാതെ പഠന നിലവാരം മെച്ചപ്പെടുത്തി ഉയർന്ന മാർക്ക് നേടുവാൻ പ്രാപ്തരാക്കുന്ന തരത്തിലുള്ള പ്രത്യേക പഠന രീതിയും Emaster പ്രദാനം ചെയ്യുന്നു.

പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ വിവരങ്ങൾ Emaster – ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. ലൈവ് റെക്കോർഡഡ് ക്ലാസുകളും മുൻ വർഷങ്ങളിലെ പരീക്ഷയുടെ ചോദ്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൃത്യമായ ഉത്തരങ്ങൾ നൽകാൻ കഴിയുന്ന രീതിയിൽ Emaster കുട്ടികളെ പരിശീലിപ്പിക്കുന്നു.

ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം സിവിൽ സർവീസ് ലക്ഷ്യം വെക്കുന്ന എട്ടാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അതിന് പ്രാപ്തരാക്കുന്ന തരത്തിലുള്ള പഠന രീതിയും പ്രോത്സാഹന ക്ലാസ്സുകളും Emaster തയ്യാറാക്കിയിരിക്കുന്നു. ഒപ്പം ശാസ്ത്രീയ വിഷയത്തിൽ ആഭിമുഖ്യമുള്ള കുട്ടികളെ തെരഞ്ഞെടുത്ത് ലോകത്തിലെ ഏറ്റവും മികച്ച ഇടങ്ങളിൽ പരിശീലനം നേടാനും അവസരം ഒരുക്കുന്നു.

| Read Also: Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിന്റെ സഹായത്തോടെ പഠനം എളുപ്പമാക്കാം; Emaster ജൂലൈ 15 ന് വിദ്യാർത്ഥികളിലേക്ക്

കുട്ടികളുടെ പഠന നിലവാരം മനസിലാക്കി അവരുടെ പഠന രീതിയെ ക്രമപ്പെടുത്താനും മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ പഠനനിലവാരം വിലയിരുത്താനും Emaster ഡിജിറ്റൽ എഡ്യൂക്കേഷൻ ആപ്പിലൂടെ സാധിക്കുന്നു.

Story highlights- EMaster Digital Education App