സമനില വിടാതെ പൊരുതി അസൂറികളും ഇംഗ്ലീഷ് പടയും; പെനാൽറ്റിയിൽ ഭാഗ്യം ഇറ്റലിക്കൊപ്പം
ഇംഗ്ലീഷുകാരുടെ യൂറോ കിരീടമെന്ന മോഹത്തിന് ഫുൾസ്റ്റോപ് ഇട്ടുകൊണ്ട് ഇറ്റലി. വെംബ്ലിയില്‍ ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടക്കുമ്പോള്‍ ഇറ്റലി സ്വന്തമാക്കിയത് അവരുടെ രണ്ടാം കിരീടമാണ്. പെനാൽട്ടി ഷൂട്ടൗട്ടിൽ നിറഞ്ഞ ആവേശത്തിനൊടുവിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തി കീരിടം സ്വന്തമാക്കുകയായിരുന്നു ഇറ്റലി.
പെനാൽട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലണ്ടിനെ 3-2 ന് കീഴടക്കിയാണ് ഇറ്റലി യൂറോ കപ്പ് കിരീടം കരസ്ഥമാക്കിയത്. മത്സരത്തിന്റെ അധികസമയത്തും ഓരോ ഗോളുകൾ അടിച്ച് സമനില തുടരുകയായിരുന്നു ഇരു ടീമുകളും. ഇതോടെ പെനാൽട്ടി ഷൂട്ടൗട്ടിൽ ഭാഗ്യം ഇറ്റലിയെ കടാക്ഷിച്ചു. ഷൂട്ടൗട്ടിൽ ജെയ്ഡൻ സാഞ്ചോ, മാർക്കസ് റാഷ്ഫോർഡ്, ബുകായോ സാക എന്നിവരുടെ ഷോട്ടുകൾ തടുത്തിട്ട ഇറ്റാലിയൻ ഗോൾകീപ്പർ ജിയാൻല്യൂജി ഡോന്നാരുമയുടെ പ്രകടനമാണ് ഇറ്റലിയെ മിന്നും വിജയത്തിലേക്ക് എത്തിച്ചത്.
ഇറ്റലിയുടെ ഡൊമിനിക്കോ ബെറാർഡി, ലിയനാർഡോ ബൊനൂച്ചി, ബെർണാദേഷി എന്നിവർ ഷോട്ടുകൾ കൃത്യമായി ലക്ഷ്യത്തിലെത്തിച്ചു. ഇംഗ്ലണ്ടിന്റെ ഹാരി കെയ്ൻ, ഹാരി മഗ്വയർ എന്നിവരാണ് ഗോളുകൾ ലക്ഷത്തിലെത്തിച്ച താരങ്ങൾ. മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോൾ ലീഡ് നിലനിർത്തിയത് ആതിഥേയരായ ഇംഗ്ലണ്ടാണ്. മത്സരത്തിന്റെ രണ്ടാം മിനിറ്റിലാണ് വിങ്ങർ ലൂക്ക് ഷാ നേടിയ ഗോളിലൂടെ മത്സരാവേശം തുടങ്ങിയത്. എന്നാൽ രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ ലിയനാർഡോ ബൊന്നൂച്ചിയാണ് ഇറ്റലിക്ക് സമനില ഗോൾ സമ്മാനിച്ചത്.
2018 ൽ ലോകകപ്പിന് പോലും യോഗ്യത നേടാത്ത ടീമിൽ നിന്നും 34 മത്സരങ്ങളിലേക്ക് നീട്ടികൊണ്ട് യൂറിപ്പിന്റെ രാജ സിംഹാസനത്തിലേക്ക് അസൂറികൾ എത്തിയിരിക്കുകയാണ്.
Story highlights:Italy win Euro cup