‘മതിലുകൾ’ വായിച്ച് മമ്മൂട്ടി; ശ്രദ്ധേയമായി വേറിട്ട ലുക്ക്- വിഡിയോ

July 6, 2021

മലയാളികൾക്ക് എന്നും വേറിട്ട കഥാപാത്രങ്ങളിലൂടെ വിസ്മയങ്ങൾ സമ്മാനിക്കുന്ന നടനാണ് മമ്മൂട്ടി. പ്രായം എഴുപതിലേക്ക് എത്തുമ്പോഴും ഫിറ്റ്നസിന്റെ കാര്യത്തിലും അഭിനയമികവിന്റെ കാര്യത്തിലും മമ്മൂട്ടി മികവ് പുലർത്തുന്നു. ഒട്ടേറെ ചിത്രങ്ങളാണ് മമ്മൂട്ടി നായകനായി അണിയറയിൽ ഒരുങ്ങുന്നത്. ഇപ്പോഴിതാ, വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ വായിക്കുന്ന വിഡിയോ പങ്കുവയ്ക്കുകയാണ് താരം.

മതിലുകൾ സിനിമയായപ്പോൾ അഭിനയിച്ച ഓർമ്മകളും മമ്മൂട്ടി പങ്കുവയ്ക്കുന്നുണ്ട്. മതിലുകൾ വീണ്ടും വായിച്ചപ്പോൾ നടനെന്ന നിലയിൽ അഭിനയിക്കാനുള്ള അവസരം വീണ്ടും ഉണ്ടായി എന്ന് മമ്മൂട്ടി വിഡിയോയിൽ പറയുന്നു. താരത്തിന്റെ ലുക്കാണ് ഏറ്റവുമധികം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ കുറച്ചുമാസങ്ങളായി മമ്മൂട്ടി ഭീഷ്മപർവ്വം എന്ന സിനിമയുടെ ഒരുക്കത്തിലാണ്. മുടി നീട്ടി വളർത്തിയ ലുക്കിലാണ് താരം. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മപർവ്വത്തിലെ ലുക്കാണിത്.

Read More: ചക്കപ്പഴത്തിലൂടെ പ്രേക്ഷപ്രീതി നേടിയ റാഫി വിവാഹിതനാകുന്നു; വിഡിയോ

അതേസമയം, ബിലാലിനായി കാത്തിരുന്ന പ്രേക്ഷകർക്കായി ‘ഭീഷ്മപർവ്വം’ എന്ന ചിത്രത്തിൽ മാസ്സ് ലുക്കിലാണ് എത്തുന്നത്. അമൽ നീരദ് ചിത്രത്തിലേക്കുള്ള ലുക്കാണെന്ന് സൂചന ഉണ്ടായിരുന്നെങ്കിലും ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെയാണ് കൂടുതൽ വിവരങ്ങൾ ആരാധകരിലേക്ക് എത്തിയത്. മുൻപ് മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ‘ബിഗ് ബി’. 2007 ഏപ്രിലിൽ ആയിരുന്നു കൊച്ചിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ‘ബിഗ് ബി’ റിലീസ് ചെയ്തത്. നാല് സഹോദരന്മാരെ ആസ്പദമാക്കി വന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ ബിലാൽ എന്ന കഥാപാത്രത്തിനൊപ്പം മനോജ് കെ ജയൻ, ബാല, സുമിത് നവൽ എന്നിവരാണ് വേഷമിട്ടത്.

Story highlights- mammootty read mathilukal