‘ഇതാ ഞാന്‍ വരുന്നു’; ബ്രോ ഡാഡിയുടെ ഭാഗമാകാന്‍ മീന

July 21, 2021
Meena to join in Bro Daddy team

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം നിര്‍വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബ്രോ ഡാഡി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മീനയും ഒരു കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിന്റെ ഭാഗമാകാന്‍ വരികയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ താരം പങ്കുവയ്ക്കുകയും ചെയ്തു.

മോഹന്‍ലാല്‍- മീന കൂട്ടുകെട്ടില്‍ നിരവധി ചിത്രങ്ങള്‍ പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങള്‍ക്കെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയും ചലച്ചിത്ര ലോകത്ത് നിന്നും ലഭിച്ചിരുന്നു. ദൃശ്യ 2 ന് ശേഷം മോഹന്‍ലാലും മീനയും വീണ്ടും ഒന്നിക്കുകയാണ് ബ്രോ ഡാഡി എന്ന പുതിയ ചിത്രത്തില്‍.

Read more: പ്രിയതമയോടുള്ള സ്നേഹം, ഉളിയിൽ കൊത്തിയത് 6000 പടികളുള്ള പാത; മനോഹരം ഈ പ്രണയകഥ

മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും ഒരു മുഴുനീള കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനുംചിത്രത്തിലുണ്ട്. കോമഡി പശ്ചാത്തലത്തിലൊരുങ്ങുന്ന കുടുംബ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജിന്റെയും കല്യാണി പ്രിയദര്‍ശന്റേയും കഥാപാത്രങ്ങളുടെ ലൊക്കേഷന്‍ ചിത്രങ്ങളും സൈബര്‍ ഇടങ്ങളില്‍ അടുത്തിടെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡിയുടെ നിര്‍മാണം.

Story highlights: Meena to join in Bro Daddy team