‘ഇതൊന്നും ഇടില്ലല്ലോ അല്ലേ’; ക്യൂട്ട്നെസ് നിറച്ച് മേഘ്‌നക്കുട്ടി, ചിരി നിമിഷം

July 16, 2021

രസകരമായ വർത്തമാനങ്ങളും മനോഹരമായ പാട്ടും കൊണ്ട് ജനലക്ഷങ്ങളുടെ പ്രിയപ്പെട്ടവളായി മാറിയതാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിലെ കൊച്ചുമിടുക്കി മേഘ്‌ന. ഇപ്പോഴിതാ പാട്ട് വേദിയിലെ മേഘ്‌നക്കുട്ടിയുടെ ചില രസകരമായ നിമിഷങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ചിരി നിറയ്ക്കുന്നത്. ജഡ്ജസിന്റെ ചോദ്യങ്ങൾക്ക് മേഘ്‌നക്കുട്ടി നൽകുന്ന ഉത്തരങ്ങളാണ് കാഴ്ചക്കാരെ പൊട്ടിച്ചിരിപ്പിക്കുന്നത്. ഒപ്പം മേഘ്‌നക്കുട്ടിയുടെ എക്സ്പ്രഷനുകളും പാട്ട് വേദിയിയെ മനോഹരമാക്കുന്നുണ്ട്.

തമാശ നിറഞ്ഞ വർത്തമാനങ്ങൾക്കൊപ്പം ഈ കൊച്ചുമിടുക്കിയുടെ പാട്ട് കേൾക്കാനായും സംഗീതാസ്വാദകർ കാത്തിരിക്കാറുണ്ട്. വളരെ ബുദ്ധിമുട്ടേറിയ പാട്ടുകൾ പോലും അനായാസം പാടി ടോപ് സിംഗർ വേദിയെ ഞെട്ടിക്കാറുണ്ട് ഈ കൊച്ചുപാട്ടുകാരി. ഓരോ എപ്പിസോഡിലും വളരെ വ്യത്യസ്തമായ പാട്ടുകളാണ് മേഘ്‌ന തിരഞ്ഞെടുക്കാറുള്ളത് എന്നതും ഏറെ ശ്രദ്ധേയമാണ്. ഓരോ പാട്ടുകളും അതിന്റെ മനോഹാരിത ഒട്ടും ചോരാതെ അതിമനോഹരമായി ആലപിക്കുന്നതിന് പുറമെ, ഈ കുഞ്ഞുമിടുക്കിയുടെ പാട്ടിൽ ലയിച്ചുചേരാറുണ്ട് പാട്ടുവേദി. അത്രമേൽ മനോഹരമായാണ് ഈ കുഞ്ഞുമോൾ പാട്ടുകൾ ആലപിക്കുന്നത്. വാക്കുകൾ കൃത്യമായി പറയാൻ തുടങ്ങുന്നതിന് മുൻപ് തന്നെ ഇത്ര മനോഹരമായി പാട്ടുകൾ പഠിച്ച് ആലപിക്കുന്ന ഈ കുഞ്ഞുമോൾക്ക് ആരാധകരുമുണ്ട് നിരവധി.

Read also:ഒന്ന് ഉറങ്ങിയാൽ ഉണരുന്നത് 25 ദിവസങ്ങൾക്ക് ശേഷം; വർഷത്തിൽ 300 ദിവസവും ഉറങ്ങേണ്ടിവരുന്ന ഒരാൾ, അപൂർവ രോഗാവസ്ഥ

ആലാപന മാധുര്യം കൊണ്ട് പ്രേക്ഷക ഹൃദയം കവർന്ന നിരവധി കുട്ടി പ്രതിഭകളെയാണ് ടോപ് സിംഗർ വേദി ഇതിനോടകം പ്രേക്ഷകർക്ക് സമ്മാനിച്ചത്. സംഗീതത്തെ നെഞ്ചോട് ചേർക്കുന്നവരുടെ ഇഷ്ടപരിപാടി കൂടിയാണ് ഫ്ളവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന ടോപ് സിംഗർ.

Story Highlights: Meghna cute Responses goes viral