വരികൾ തെറ്റാതെ, താളം പോകാതെ അനായാസം പാട്ട് പാടി മിയക്കുട്ടി; അത്ഭുതഗായികയുടെ പാട്ടിൽ അലിഞ്ഞ് ടോപ് സിംഗർ വേദി

സംഗീതാസ്വാദകരുടെ ഇഷ്ടഗാനവുമായെത്തി പാട്ട് പ്രേമികളെ മുഴുവൻ ഞെട്ടിക്കുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിലെ കുട്ടിപാട്ടുകാരി മിയ മെഹക്. ഓരോ തവണയും പാട്ട് പാടി ആസ്വാദക ഹൃദയങ്ങൾ കീഴടക്കാറുണ്ട് ഈ ഫോർട്ടുകൊച്ചിക്കാരി മിയക്കുട്ടി. എന്നാൽ ഇപ്പോഴിതാ പ്രേക്ഷകരെ മുഴുവൻ ഞെട്ടിക്കുന്ന ആലാപനമികവോടെ ടോപ് സിംഗർ വേദിയിൽ അത്ഭുതമായി മാറിയിക്കുകയാണ് ഈ കൊച്ചുപ്രതിഭ.
‘മേരീ ഡോൽനാ സുൻ…’ എന്ന പാട്ടാണ് വളരെ അനായാസം ഈ കൊച്ചുഗായിക ആലപിക്കുന്നത്. സാധാരണ ഗായകർ വലിയ ഭാവപ്രകടനങ്ങളോടെ പാടുന്ന സംഗതികൾ നിറഞ്ഞ ഈ പാട്ട്, ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ അനായാസം പാടുകയാണ് മിയക്കുട്ടി. മിയക്കുട്ടിയുടെ ഈ പാട്ടിൽ ലയിച്ചുചേരുകയാണ് ടോപ് സിംഗർ വേദി. വലിയ കൈയടികളോടെ വേദിയിൽ ഉയർന്നുകേട്ട ഈ പാട്ട് ഗായകൻ എം ജി ശ്രീകുമാറിനൊപ്പമാണ് മിയക്കുട്ടി ആലപിക്കുന്നത് എന്നതും ഏറെ ശ്രദ്ധേയം.
പാട്ടുവേദിയിൽ അതിഥികളായി എത്തിയ ചലച്ചിത്രതാരം ഇന്നസെന്റും സംയുതയും ഗിന്നസ് പക്രുവുമെല്ലാം അത്ഭുതത്തോടെയാണ് ഈ കുട്ടിഗായികയുടെ പാട്ട് കേട്ടിരിക്കുന്നത്. മനോഹരമായ ആലാപനത്തിനൊപ്പം പലപ്പോഴും ഈ കുരുന്നുകളുടെ താളബോധവും വാക്കുകളുടെ ഉച്ഛാരണവും വരെ ശ്രദ്ധ നേടാറുണ്ട്. വാക്കുകൾ നന്നായി പറഞ്ഞുതുടങ്ങും മുൻപ് തന്നെ പാട്ട് പാടി സംഗീത പ്രേമികളുടെ മനം കവർന്ന ഗായകരിൽ ഒരാളാണ് മിയക്കുട്ടി. ഇപ്പോഴിതാ വളരെ ബുദ്ധിമുട്ടേറിയ പാട്ട് പോലും അനായാസം പാടി പാട്ട് വേദിയിൽ അത്ഭുതമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.
Story highlights:Miya mehak excellent perfomance