‘തേങ്ങ ഉടയ്ക്ക് സ്വാമി..’- ചിരിപടർത്തി വീണ്ടും മിടുക്കികൾ

July 21, 2021

സമൂഹമാധ്യമങ്ങൾ സജീവമായതോടെ നിരവധി ആളുകളാണ് കഴിവുകൊണ്ടും കലകൊണ്ടും ശ്രദ്ധേയരായി മാറുന്നത്. കൊച്ചുകുട്ടികൾ പോലും അവരുടെ വിവിധ മേഖലകളിലെ മികവുകൊണ്ട് വളരെയേറെ ശ്രദ്ധേയരാകാറുണ്ട്. മലയാള സിനിമയിലെ ഹിറ്റ് കോമഡി രംഗങ്ങൾ അവതരിപ്പിച്ച് ശ്രദ്ധനേടിയ കുഞ്ഞു മിടുക്കികളാണ് വിയയും നിയയും.

നാടോടിക്കാറ്റ്, പട്ടണ പ്രവേശം, അക്കരെ അക്കരെ അക്കരെ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി എത്തിയ സിനിമകളിലൂടെ ഹിറ്റായി മാറിയ ദാസനും വിജയനുമായി എത്തി മുൻപ് വിയയും നിയയും വിസ്മയിപ്പിച്ചിരുന്നു. ഇപ്പോൾ മിഥുനം എന്ന ഹിറ്റ് ചിത്രത്തിലെ തേങ്ങ ഉടയ്ക്ക് സ്വാമി എന്ന ഹിറ്റ് രംഗമാണ് ഇരുവരും ചേർന്ന് അവതരിപ്പിച്ചിരിക്കുന്നത്.

read More: ‘ആ ശൂന്യത ഞാൻ അമ്മയെ വീണ്ടും കാണുന്നത് വരെ അങ്ങനെ തന്നെ തുടരും’- ഹൃദയംതൊടുന്ന കുറിപ്പുമായി സോനു സൂദ്

സഹോദരിമാരായ ആറും മൂന്നും വയസുള്ള വിയയും നിയയും ഇങ്ങനെ നിരവധി വിഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയരാണ്. സിനിമാലോകത്തുനിന്നും നിരവധി അഭിനന്ദനങ്ങൾ ഈ കുഞ്ഞു മിടുക്കികളുടെ സ്വാഭാവിക അഭിനയത്തിന് ലഭിച്ചിരുന്നു. അച്ഛൻ റനീഷിനും അമ്മ ജിനിക്കുമൊപ്പം കുവൈറ്റിലാണ് ഇരുവരുടേയും താമസം.

Story highlights- niya and viya cute performance