പിസ ഉണ്ടാക്കുന്ന റോബോര്‍ട്ട്: കൗതുകം നിറച്ച് വിഡിയോ
സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി ചിത്രങ്ങളും വിഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത് ഒരു പിസ ഉണ്ടാക്കുന്നതിന്റെ വിഡിയോ ആണ്. ഇതിലെന്താണ് ഇത്ര കൗതുകം എന്ന് ചോദിക്കാന്‍ വരട്ടെ ഈ വിഡിയോയിലെ ഷെഫാണ് താരം.
ഈ പിസയുടെ നിര്‍മാണം പൂര്‍ണമായും ഏറ്റെടുത്തിരിക്കുന്നത് റോബോട്ടുകളാണ്. പാരിസിലുള്ള ഒരു റെസ്റ്റോറന്റാണ് ഇത്. ഇവിടെ പ്രത്യേകമായി തയാറാക്കിയ റോബോട്ടുകളാണ് പിസ ഷെഫ് പോലെ പ്രവര്‍ത്തിക്കുന്നത്. ഒരു മണിക്കൂറില്‍ ഏകദേശം എണ്‍പത് പിസ്സകള്‍ വരെ ഈ റോബോട്ടുകള്‍ തയാറാക്കുന്നു.
Read more: പരുമലച്ചെരുവിലെ പടിപ്പുരവീട്ടില്‍… ഏഴിമല പൂഞ്ചോലയ്ക്ക് ചുവടുവെച്ച് ആടുതോമയും സുന്ദരിമാരും
പിസയ്ക്ക് ആവശ്യമായ മാവ് പരത്തുന്നതും സോസ് പുരട്ടുന്നതും മറ്റ് ചേരുവകള്‍ ചേര്‍ക്കുന്നതും എല്ലാം റോബോട്ടുകള്‍ തന്നെയാണ്. റോബോട്ടുകള്‍ ഇത്തരത്തില്‍ പിസ ഉണ്ടാക്കുന്നത് റസ്റ്റോറന്റിലെത്തുന്ന ഭക്ഷണപ്രേമികള്‍ക്ക് നേരിട്ട് കണ്ട് ആസ്വദിക്കാനും അവസരമുണ്ട് എന്നതാണ് മറ്റൊരു കൗതുകം. എന്തായാലും അടുക്കളകളില്‍ വരെ സ്ഥാനം പിടിച്ചിരിക്കുകയാണ് റോബോട്ടുകള്‍.
Story highlights: Pizza making robots viral video