എമ്പുരാൻ 50 കോടിക്ക് തീരുമോ എന്ന് ആന്റണി പെരുമ്പാവൂർ; ചിരിപടർത്തി പൃഥ്വിരാജിന്റെ മറുപടി

July 18, 2021

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ രണ്ടു വർഷം പിന്നിടുകയാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു. ലൂസിഫറിന് രണ്ടാം ഭാഗമായി എമ്പുരാൻ പ്രഖ്യാപിച്ചതോടെ പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ, ചിത്രവുമായി ബന്ധപ്പെട്ട രസകരമായൊരു പോസ്റ്റ് പങ്കുവയ്ക്കുകയാണ് പൃഥ്വിരാജ്.

എമ്പുരാന്റെ ബജറ്റ് സംബന്ധിച്ച ഒരു ചോദ്യവും ചിത്രവുമാണ് ചിരിപടർത്തുന്നത്. ‘രാജൂ, എമ്പുരാന്‍ ഒരു 50 കോടിക്ക് തീരുമായിരിക്കും അല്ലെ?എന്ന ആന്റണി പെരുമ്പാവൂരിന്റെ ചോദ്യം കേട്ട് കണ്ണ് തള്ളുന്നതായാണ് ഫോട്ടോയുടെ ക്യാപ്ഷന്‍.

അതേസമയം, എമ്പുരാന് മുൻപ് മറ്റൊരു സിനിമയുമായി എത്തുകയാണ് പൃഥ്വിരാജ്. മോഹൻലാലിനെ നായകനാക്കി ബ്രോ ഡാഡി എന്ന ചിത്രമാണ് പൃഥ്വിരാജ് ഒരുക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിൽ പ്രധാന വേഷത്തിലും എത്തുന്നുണ്ട് പൃഥ്വിരാജ്. മീന സാഗർ, കല്യാണി പ്രിയദർശൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read More: പൊട്ടിത്തെറികൾക്കിടയിലൂടെയുള്ള ഫഹദിന്റെ അതിസാഹസികമായ ഓട്ടം; മാലിക്കിലെ അപകടം നിറഞ്ഞ രംഗം ചിത്രീകരിച്ചതിങ്ങനെ- വിഡിയോ

2021ലാണ് എമ്പുരാൻ റിലീസ് പ്രഖ്യാപിച്ചിരുന്നത്. ലോക്ക് ഡൗൺ പ്രതിസന്ധികൾ അകന്നതോടെ ഉടൻ തന്നെ പൃഥ്വിരാജ്-മോഹൻലാൽ- മുരളി ഗോപി കൂട്ടുകെട്ട് എമ്പുരാനായി കൈകോർക്കുമെന്ന് ചിത്രം സൂചിപ്പിക്കുന്നു. അതേസമയം, 2021 ൽ ‘എമ്പുരാൻ’ ഷൂട്ടിങ് ആരംഭിക്കുമെന്ന് മുരളി ഗോപി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ രചന പൂർത്തിയായതിന് ശേഷമേ എമ്പുരാൻ തുടക്കമിടു എന്നും മുരളി ഗോപി പങ്കുവെച്ചിരുന്നു. അതേസമയം, തിരക്കഥ പൂർത്തിയാക്കി തീർപ്പ് എന്ന ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു തന്നെ എമ്പുരാൻ തയ്യാറെടുക്കുകയാണെന്നാണ് സൂചന.

Story Highlights- prithviraj funny instagram post