വിനീത് ശ്രീനിവാസന്റെ ആലാപന മികവില്‍ സാറാസിലെ ‘നെഞ്ചമേ…’ ഗാനം

July 10, 2021
Sara's Nenjame song by Vineeth Sreenivasan

നടനായും സംവിധായകനായും ഗായകനായും ചലച്ചിത്രലോകത്ത് കൈയടി നേടിയ താരമാണ് വിനീത് ശ്രീനിവാസന്‍. താരം പാടിയ പാട്ടുകളൊക്കേയും ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കി. ആസ്വാദകരുടെ ഹൃദയങ്ങളിലേക്ക് ഒരു നേര്‍ത്ത മഴനൂല് പോലെ പെയ്തിറങ്ങുകയാണ് വിനീത് ശ്രീനിവാസന്റെ ആലാപനത്തില്‍ ഒരുങ്ങിയ പുതിയ ഗാനം.

സാറാസ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. ഷാന്‍ റഹ്‌മാന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍. അന്ന ബെന്‍ കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സാറാസ്. സണ്ണി വെയ്‌നാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമാ സംവിധാനം ചെയ്യുക എന്ന അതിയായി ആഗ്രഹിക്കുന്ന സാറ എന്ന യുവതിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. വിനീത് ശ്രീനിവാസനോടൊപ്പം ഗൗരി ലക്ഷ്മിയും പാട്ടില്‍ ചേര്‍ന്നിട്ടുണ്ട്.

Read more: രാവിലെ ഉറക്കമുണര്‍ന്നാല്‍ ഒരു ചായ പിന്നെ സ്‌കൂട്ടിക്ക് പിന്നിലിരുന്ന് നാട് ചുറ്റും; ഈ തത്ത ആള് കൊള്ളാമല്ലോ

ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. അന്ന ബെന്നിനൊപ്പം ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ആകര്‍ണം. ചിത്രത്തില്‍ അന്ന ബെന്‍ അവതരിപ്പിച്ച സാറ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കഥാപാത്രത്തെയാണ് ബെന്നി പി നായരമ്പലം അവതരിപ്പിച്ചിരിക്കുന്നത്.

മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, സിദ്ദിഖ്, ശ്രിന്ദ, ധന്യ വര്‍മ്മ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തുന്നു. ശാന്ത മുരളിയും പി കെ മുരളീധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ഒടിടി പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെയാണ് സാറാസ് പ്രേക്ഷകരിലേക്കെത്തിയത്.

Story highlights: Sara’s Nenjame song by Vineeth Sreenivasan