എന്താണ് ഈ ‘സാമ്പാര്‍ തങ്കം’; രസകരമായ കടങ്കഥയുമായി അനുരാധ

July 4, 2021
Singer Anuradha shares funny story in Top Singer

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പാട്ടുവിസ്മയം സമ്മാനിക്കുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍. നിഷ്‌കളങ്കത നിറഞ്ഞ കുട്ടിവര്‍ത്തമാനങ്ങളും കുരുന്ന് ഗായക പ്രതിഭകളുടെ അതിഗംഭീരമായ ആലാപന മികവുമൊക്കെയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലെ പ്രധാന ആകര്‍ഷണം.

കുട്ടിപ്പാട്ടുകാര്‍ക്കൊപ്പം വിധികര്‍ത്താക്കളും രസകരമായ കഥകള്‍ പങ്കുവയ്ക്കാറുണ്ട് ടോപ് സിംഗറില്‍. ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു കഥയണ്. ഗായിക അനുരാധയാണ് രസകരമായ ഈ കടങ്കഥ പങ്കുവെച്ചത്.

Read more: ആസ്വാദകരുടെ മനസ്സിലേക്ക് മനോഹരമായി പെയ്തിറങ്ങി ഈ വയലിന്‍ സംഗീതം

കഥ ഇങ്ങനെ- ഒരു കല്യാണം നടക്കുകയാണ്. സദ്യയ്ക്ക് സാമ്പാറുമുണ്ട്. സാമ്പാറുകൂട്ടി സദ്യ കഴിച്ച എല്ലാവരും സാമ്പാറ് തങ്കം എന്നു പറഞ്ഞു. എന്താണ് അതിന് കാരണം? എന്നതായിരുന്നുചോദ്യം. ഇതിന് അനുരാധ തന്നെ രസകരമായ ഉത്തരവും നല്‍കുന്നുണ്ട്. സാമ്പാറില്‍ 24 കാരറ്റ് ചേര്‍ത്തിരുന്നു എന്നതാണ് ഉത്തരം.

Story highlights: Singer Anuradha shares funny story in Top Singer