ആ ഡാന്‍സ് വൈറലായി; ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാരുടെ വിഡിയോ പങ്കുവെച്ച് സൂര്യയും

July 25, 2021
Suiya shares stunning performance by boys

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് സൂര്യ. അടുത്തിടെയായിരുന്നു താരത്തിന്റെ പിറന്നാള്‍. സൂര്യയുടെ ജന്മദിനത്തില്‍ തിരുവനന്തപുരത്തെ ചെങ്കല്‍ച്ചൂളയിലെ കുട്ടികള്‍ ചേര്‍ന്നൊരുക്കിയ വിഡിയോ സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഈ വിഡിയോ ഔദ്യോഗിക ട്വിറ്ററില്‍ പങ്കുവെച്ചുകൊണ്ട് മിടുക്കന്‍മാരെ അഭിനന്ദിച്ചിരിക്കുകയാണ് സൂര്യ.

സൂര്യ കേന്ദ്ര കഥാപാത്രമായെത്തിയ അയന്‍ എന്ന സിനിമയിലെ ഗാനരംഗം അതേപോലെ പുനഃരാവിഷ്‌കരിക്കുകയായിരുന്നു മിടുക്കന്‍മാര്‍. കെ വി ആനന്ദ് സംവിധാനം നിര്‍വഹിച്ച അയന്‍ 2009-ലാണ് പ്രേക്ഷകരിലേക്കെത്തിയത്. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ശ്രദ്ധ നേടിയ ചിത്രമാണ് അയന്‍.

Read more: മോഹൻലാലിൻറെ ആറാട്ട് ലുക്ക് ദോശയിൽ വിരിഞ്ഞപ്പോൾ- വിഡിയോ

ചിത്രത്തിലെ ഗാനരംഗം അതേപടിയാണ് ചെങ്കല്‍ച്ചൂളയിലെ മിടുക്കന്‍മാര്‍ ചേര്‍ന്ന് പുനഃരാവിഷ്‌കരിച്ചത്. കോസ്റ്റിയൂമും ലൊക്കേഷനും എല്ലാം തനിപ്പകര്‍പ്പ് പോലെ. എന്നാല്‍ പൂര്‍ണ്ണമായും മൊബൈല്‍ ഫോണിലാണ് ഈ ഗാനം രംഗം മിടുക്കന്‍മാര്‍ ചേര്‍ന്ന് ചിത്രീകരിച്ചത് എന്നതും കൗതുകകരമാണ്. ചിത്രത്തിലെ പണം തട്ടുന്ന ഒരു രംഗവും ഈ മിടുക്കന്‍മാര്‍ റിക്രിയേറ്റ് ചെയ്തിരുന്നു.

Story highlights: Suiya shares stunning performance by boys