കൊവിഡ് പോരാട്ടത്തിന് കരുത്ത് പകര്‍ന്ന് സൂര്യ; വാക്സിനേഷന് ക്യാമ്പൊരുക്കുന്നു

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് നാം. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുമ്പോഴും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല രാജ്യത്ത് കോറണ വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൊവിഡിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ നാം തുടരേണ്ടിയിരിക്കുന്നു.
വാക്സിനേഷനാണ് കൊവിഡിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. രാജ്യത്ത് വാക്സിനേഷന് പുരോഗമിക്കുകയാണ്. തമിഴ്നാട്ടില്‍ വാക്സിനേഷന് ക്യാമ്പൊരുക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് ചലച്ചിത്രതാരം സൂര്യയും. ജൂലൈ 6,7 ദിവസങ്ങളില്‍ ചെന്നൈ നഗരത്തിലാണ് ക്യാമ്പ്.
സൂര്യയും ചെന്നൈ കോര്‍പ്പറേഷനും സംയുക്തമായാണ് വാക്സിനേഷന് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൂര്യയുടെ നിര്‍മാണ കമ്പനിയായ 2ഡി എന്റര്ടെയ്ന്മെന്റിസിലെ ജീവനക്കാര്‍ക്കും ക്യാമ്പില്‍ വാക്സിന് നല്‍കും. കൊവിഡ് പോരാട്ടത്തില്‍ മുമ്പും പങ്കാളിയായിട്ടുണ്ട് സൂര്യ.
Story highlights: Suriya To Hold COVID 19 Vaccination Camp