കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നുപാടി; മാലിക്കിലെ പ്രണയഗാനം ഹിറ്റ്

July 13, 2021
Theerame Video Song Malik movie

ഒരു നോട്ടം കൊണ്ടുപോലും സിനിമയില്‍ അഭിനയ വിസ്മയങ്ങള്‍ ഒരുക്കുന്ന ചലച്ചിത്രതാരമാണ് ഫഹദ് ഫാസില്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും താരം അതിന്റെ പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. താരം പ്രധാന കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാലിക്. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്ലറും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു. വ്യത്യസ്തമായ രണ്ട് ഗെറ്റപ്പുകളില്‍ ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്.

ശ്രദ്ധ നേടുകയാണ് മാലിക്കിലെ ഒരു ഗാനം. തീരമേ… എന്നു തുടങ്ങുന്ന ഗാനത്തിന്റെ വിഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് ഗാനത്തിലെ വരികള്‍. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്നാണ് ആലാപനം. സുഷിന്‍ ശ്യാം ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ദൃശ്യഭംഗിയിലും ഏറെ മികച്ചു നില്‍ക്കുന്നു ഈ ഗാനം.

Read more: വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ

ഫഹദ് ഫാസിസിലിന്റേയും നിമിഷ സജയന്റേയും അഭിനയമികവു തന്നെയാണ് ഗാനരംഗത്തിലെ പ്രധാന ആകര്‍ഷണം. ആമസോണ്‍ പ്രൈമിലൂടെ ഈ മാസം 15 മുതലാണ് മാലിക് പ്രേക്ഷകരിലേക്കെത്തുന്നത്. മഹേഷ് നാരായണന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധാനത്തിന് പുറമെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ചിത്രസംയോജനം നിര്‍വഹിക്കുന്നതും മഹേഷ് നാരായണന്‍ ആണ്.

Story highlights: Theerame Video Song Malik movie