സൂര്യയ്‌ക്കൊപ്പം പ്രയാഗ മാര്‍ട്ടിനും; ആസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കി നവരസയിലെ ഗാനം

July 13, 2021
Thooriga song from Guitar Kambi Mele Nindru

പ്രേക്ഷകര്‍ കാത്തിരിക്കുന്ന ആന്തോളജി ചിത്രമാണ് നവരസ. നെറ്റ്ഫ്ളിക്സില്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ചിത്രത്തിന്റെ റിലീസ്. ഒന്‍പത് ഹ്രസ്വചിത്രങ്ങള്‍ അടങ്ങുന്നതാണ് നവരസ. ഇതില്‍ ഒരു ചിത്രമായ ‘ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര്’-ല്‍ സൂര്യ ആണ് പ്രധാന കഥാപാത്രമായെത്തുന്നത്.

Read more: വൃത്തിയുടെ കാര്യത്തിൽ നോ കോംപ്രമൈസ്; ബോർഡുകളോ, ജോലിക്കാരോ ഇല്ലാതെ മനോഹരമായി കിടക്കുന്ന ഗ്രാമങ്ങൾ

ഈ ചിത്രത്തിലെ ഒരു ഗാനം പുറത്തെത്തി. കാര്‍ത്തിക് ആണ് ഗാനം ആലപിച്ചത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും കാര്‍ത്തിക് ആണ്. പ്രായഗ മാര്‍ട്ടിന്‍ ആണ് ചിത്രത്തില്‍ സൂര്യയുടെ നായികാ കഥാപാത്രമായെത്തുന്നത്. ചിത്രത്തില്‍ സൂര്യ ഒരു സംഗീതജ്ഞനായാണ് പ്രത്യക്ഷപ്പെടുന്നത് എന്നാണ് സൂചന. ഗൗതം മേനോനാണ് ഗിത്താര്‍ കമ്പി മേലേ നിന്‍ട്ര് എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

മണിരത്നവും ജയേന്ദ്ര പഞ്ചപാകേശനും ചേര്‍ന്നാണ് നവരസ എന്ന ആന്തോളജി ചിത്രത്തിന്റെ നിര്‍മാണം. തുനിന്ത പിന്‍ (കറേജ്), രൗദിരം, എതിരി, സമ്മര്‍ ഓഫ് 92, പീസ്, പായസം, ഇന്മെ, പ്രൊജക്ട് അഗ്‌നി എന്നിവയാണ് നവരസയില്‍ ഉള്‍പ്പെടുന്ന മറ്റ് ചിത്രങ്ങള്‍.

Story highlights: Thooriga song from Guitar Kambi Mele Nindru