കടുവയില്‍ നിന്നും രക്ഷ നേടാന്‍ നീര്‍കാക്കയുടെ ബുദ്ധിപരമായ നീക്കം: തന്ത്രം സൈബര്‍ ഇടങ്ങളില്‍ വൈറല്‍
സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളാണ് സോഷ്യല്‍ മീഡിയയിലൂടെ ഓരോ ദിവസവും നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടുന്നത്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. വളരെ വേഗത്തില്‍ ജനസ്വീകാര്യത നേടുന്ന ഇത്തരം ദൃശ്യങ്ങളെ വൈറല്‍ കാഴ്ചകള്‍ എന്ന് പേരിട്ട് നാം വിളിയ്ക്കുന്നു.
മനുഷ്യര്‍ മാത്രമല്ല പലപ്പോഴും മൃഗങ്ങളും ഇത്തരം വൈറല്‍ക്കാഴ്ചകളില്‍ സ്ഥാനം പിടിക്കാറുണ്ട്. ശ്രദ്ധ നേടുന്നതും അത്തരത്തിലുള്ള ഒരു വൈറല്‍ക്കാഴ്ചയാണ്. കടുവയില്‍ നിന്നും രക്ഷ നേടുന്ന നീര്‍കാക്കയുടേതാണ് ഈ ദൃശ്യങ്ങള്‍. എന്തായാലും ബുദ്ധിപരമായ തന്ത്രം കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു.
Read more: പന്ത്രണ്ടാം വയസ്സില്‍ ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍; ചരിത്രനേട്ടം സ്വന്തമാക്കി അഭിമന്യു
ആഴമില്ലാത്ത ചെറിയൊരു കുളത്തിലാണ് ഈ കടുവയും നീര്‍കാക്കയും. എന്നാല്‍ കടുവ ഓരോ സമയം അടുത്തെത്തുമ്പോഴും നീര്‍കാക്ക അതിവിദഗ്ധമായി വെള്ളത്തില്‍ മുങ്ങുന്നു. പിന്നെ മറ്റൊരു വശത്ത് പൊങ്ങും. ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ പങ്കുവെച്ച ഈ വിഡിയോ ഇതിനോടകതന്നെ നിരവധിപ്പേരാണ് കണ്ടത്. ബുദ്ധിയും വേഗതയുംകൊണ്ട് ചെറിയ സംവിധാനങ്ങളെപ്പോലും മെച്ചപ്പട്ടരീതിയില്‍ ഉപയോഗിക്കാം എന്നാണ് വിഡിയോയ്‌ക്കൊപ്പം അദ്ദേഹം കുറിച്ചത്.
This explains—better than any management lecture—the advantages in business of being small, nimble and quick-witted. That’s why large companies need to carve out startup teams & startup cultures within themselves in order to pursue new opportunities. pic.twitter.com/x7VfWO9XZ7
— anand mahindra (@anandmahindra) June 30, 2021
Story highlights: Tiger and bird playing hide and seek